suicide

ലക്‌നൗ: പഠനത്തിൽ ശ്രദ്ധിക്കാത്തത് കൊണ്ട് അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്തു. ലക്‌നൗവിലാണ് സംഭവം. അമ്മയുടെ ശാസനയെ തുടർന്ന് അഞ്ച് നില കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയാണ് എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടക്കുന്നത്. ഇതിനെ തുടർന്ന് ബന്ധുക്കൾ വിദ്യാർത്ഥിനി പഠിക്കുന്ന സ്കൂളിനെതിരെ രംഗത്ത് വന്നു.

അമ്മയോട് മാപ്പ് ചോദിച്ചു കൊണ്ടുള്ള ആത്മഹത്യ കുറിപ്പും മരണത്തെ തുടർന്ന് കണ്ടെടുത്തിട്ടുണ്ട്. 'അമ്മ, ഞാൻ ചെയ്ത കാര്യത്തിന് എന്നോട് ക്ഷമിക്കണം. എന്നെക്കുറിച്ച് എനിക്ക് തന്നെ നാണക്കേട് തോന്നുന്നു, എനിക്ക് മാപ്പ് നൽകണം' എന്നാണ് ആത്മഹത്യ കുറിപ്പിൽ എഴുതുയിട്ടുള്ളത്. പഠനത്തിൽ ശ്രദ്ധിക്കാത്തതിനെ തുടർന്ന് പ്രൈവറ്റ് ബാങ്കിലെ മാനേജരായ അമ്മ വഴക്ക് പറഞ്ഞിരുന്നു. എന്നാൽ സ്കൂളിൽ നിന്നുള്ള സമ്മർദ്ദം താങ്ങാനാവാതെയാണ് ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്.

സ്കൂളിൽ നിന്ന് സമ്മർദം ചെലുത്തിയെല്ലെന്നാണ് സ്കൂൾ അധികൃതർ വ്യക്തമാക്കി. പരീക്ഷകൾ സ്കൂളിൽ നടത്തുന്നത് എട്ടാം ക്ലാസിന് ശേഷമാണെന്നും അവർ വിശദീകരിക്കുന്നു. കുട്ടിക്ക് സ്കൂളിൽ നിന്ന് ഒരുവിധ സമ്മർദ്ദമുണ്ടായിട്ടില്ല. കുട്ടി ഒരു സാധാരണ വിദ്യാർത്ഥിയായിരുന്നെന്നും സ്കൂൾ അധികൃതർ കൂട്ടിച്ചേർത്തു.