കൊച്ചി: പിറവം വെളിയാട്ടുള്ള ചിന്മയ വിശ്വവിദ്യാപീഠ് കലാലയ കാമ്പസിൽ സ്‌റ്റുഡന്റ് ഫെസ്‌റ്റിവലിന് ഒക്‌ടോബർ നാലിന് തിരിതെളിയും. ജബഗടദശ്-2 യുവമേളയിൽ കലാസാംസ്‌കാരിക മത്സരങ്ങൾക്ക് പുറമേ സ്‌പോർട്‌സ്, അക്കാഡമിക് മത്സരങ്ങളും ഇന്റർകോളജിയേറ്റ് അടിസ്ഥാനത്തിൽ നടക്കും. ഒരുലക്ഷം രൂപയോളം വിലമതിക്കുന്ന സമ്മാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
തെരുവ് നൃത്ത മത്സരമായ 'പേട്ട പരാക്", വ്യത്യസ്‌തമാർന്ന നിധിവേട്ടയായി 'ഷിക്കാർ", ഹിപ് ഹോപ്പ് ഡിബേറ്റ്, മാനേജ്‌മെന്റ് പാടവം പരീക്ഷിക്കുന്ന 'ഡെയർ ടു സ്‌റ്റീയർ", അഞ്ചുപേർ വീതമുള്ള ഫുട്‌ബോൾ മത്സരം ' കാൽപ്പന്ത്", വാക്കുകളും ചിത്രങ്ങളും സംയോജിപ്പിച്ചുള്ള ഫോട്ടോഗ്രഫി മത്സരം 'ഷാബുല ഡിവിനാൻദോ", 'അനുകൃതി" സംസ്കൃത നാടക മത്സരം തുടങ്ങിയവയാണ് മേളയിലെ ആകർഷണങ്ങൾ. വെളിയനാട്ടെ ആദിശങ്കര നിലയം എന്ന പുരാതന തറവാട്ടിലാണ് ചിന്മയ വിശ്വവിദ്യാപീഠ് സ്ഥിതിചെയ്യുന്നത്. മത്സരങ്ങളുടെ രജിസ്‌ട്രേഷൻ സ്ഥലത്ത് തത്‌സമയം നടക്കും. ഫോൺ: 9747730434, 7025301754