nirmala-sitaraman-

ന്യൂഡൽഹി: ബാങ്കുകളിൽ പണ ലഭ്യതയുടെ പ്രശ്‌നം ഇല്ലെന്ന് ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ..സ്വകാര്യ ബാങ്ക് മേധാവികളുമായും ധനകാര്യ സ്ഥാപാന മേധാവികളുമായും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. പണലഭ്യതയുടെ പ്രശ്‌നം രാജ്യത്തില്ല. വായ്പകൾക്ക് സ്ഥിരമായ ഡിമാൻഡുണ്ട്.. മൈക്രോ ഫിനാൻസ് കമ്പനികൾ വായ്പനൽകുന്നതിൽ ആശങ്ക ഉയർത്തിയിട്ടില്ലെന്ന് അവർപറഞ്ഞു. വാണിജ്യ വാഹനങ്ങളുടെ വില്പന അടുത്ത രണ്ട് പാദങ്ങൾക്കുള്ളിൽ കുതിച്ചുയരും. ഉത്സവ സീസണിൽ വായ്പാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്താന്‍ ബാങ്കുകൾ സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മൈക്രോ ഫിനാൻസ് കമ്പനികളുമായി നടത്തിയ ചർച്ചയിൽ പ്രതിസന്ധിയെക്കുറിച്ച് ആരും പറഞ്ഞില്ല. വളർച്ചയുടെ കഥകളാണ് അവർ പറഞ്ഞത്. ഭവന നിർമ്മാണ വായ്പകൾക്ക് ഡിമാൻഡുണ്ടെന്ന് സ്വകാര്യ ബാങ്കുകൾ അറിയിച്ചതായി നിർമ്മല സീതാരാമൻ പറഞ്ഞു.