cpm

കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിൽ കരുത്തുതെളിയിക്കാൻ അവസാന നിമിഷം ശങ്കർ റൈയെ സി.പി.എം രംഗത്തിറക്കിയത് ബി.ജെ.പിയെ തളയ്ക്കാനാണെന്ന് വ്യക്തം. അതോടൊപ്പം ലീഗ് സ്ഥാനാർത്ഥി നിർണയത്തോടെ യു.ഡി.എഫിനുള്ളിൽ ഉണ്ടായിട്ടുള്ള പ്രാദേശിക വികാരം മുതലെടുക്കുകയും സി.പി.എമ്മിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്. അവസാന നിമിഷം സി.പി.എം സംസ്ഥാന സമിതി അംഗം സി.എച്ച് കുഞ്ഞമ്പുവിനെ വെട്ടി പുതുമുഖവും മണ്ഡലത്തിൽ സുപരിചിതനുമായ യക്ഷഗാന കലാകാരൻ ശങ്കർ റൈയെ സി.പി.എം കളത്തിലിറക്കിയത് ദ്വിമുഖ തന്ത്രത്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ഉദ്ദേശത്തോടെയാണ്.

മണ്ഡലത്തിലെ ഭാഷാ ന്യൂനപക്ഷങ്ങളുടെ ഇടയിൽ നിർണ്ണായക സ്വാധീനമുള്ള ശങ്കർ റൈ അപ്രതീക്ഷിതമായാണ് സ്ഥാനാർത്ഥിയായത്. സി.എച്ച് കുഞ്ഞമ്പുവിനെ നാലാംവട്ടവും പോരാട്ടത്തിനിറക്കാനാണ് പാർട്ടി ആലോചിച്ചിരുന്നത്. എന്നാൽ ബുധനാഴ്ച രാത്രി ചേർന്ന സി.പി.എം സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനം മാറ്റുകയും മഞ്ചേശ്വരം മണ്ഡലത്തിൽ നിറസാന്നിധ്യമായ ശങ്കർറൈയെ സ്ഥാനാർത്ഥിയാക്കാനും തീരുമാനിച്ചത്.

മഞ്ചേശ്വരം മണ്ഡലത്തിൽ ഉറച്ച വിജയപ്രതീക്ഷയാണ് ഉള്ളതെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം ശങ്കർ റൈ ജില്ലാ കമ്മിറ്റി ഓഫീസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി പിന്തുണ ലഭിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥിതിയല്ല നിലവിലുള്ളത്.എതിരാളികളായി യു.ഡി.എഫിനെയും ബി.ജെ.പിയെയും ഒരുപോലെയാണ് കാണുന്നത്. 2006 ലെ വിജയം ആവർത്തിക്കും.

തുളുനാട് ഹൃദയത്തിൽ ഏറ്റുവാങ്ങിയ സ്ഥാനാർത്ഥിയാണ് എം. ശങ്കർറൈ എന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ പറഞ്ഞു. ജന്മനാട്ടിൽ നിന്ന് ശങ്കർ റൈ പ്രചരണം തുടങ്ങുകയും ചെയ്തു. വലിയ ആവേശത്തോടെയാണ് പ്രവർത്തകർ സ്ഥാനാർത്ഥിയെ ഏറ്റെടുത്തത്.

അതേസമയം ബി.ജെ.പി സ്ഥാനാർത്ഥി ആരാകുമെന്ന കാര്യത്തിൽ വലിയ ആകാംക്ഷയാണ് നിലനിൽക്കുന്നത്. മണ്ഡലത്തിൽ നിന്നുള്ള ഒരാളെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പ്രാദേശിക നേതൃത്വം വാദിക്കുന്നത്. ഇതോടെ ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്തിന്റെ സ്ഥാനാർത്ഥിത്വത്തിന് മങ്ങലേറ്റിട്ടുണ്ട്. ഏറ്റവും ഒടുവിൽ രവീശ തന്ത്രിയോ സതീഷ് ഭണ്ടാരിയോ ബി. ജെ.പി സ്ഥാനാർത്ഥിയാകുമെന്നാണ് പ്രതീക്ഷ. ഇതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് മഞ്ചേശ്വരം കാത്തിരിക്കുന്നത്.

മ​ഞ്ചേ​ശ്വ​രം,​ ​കു​മ്പ​ള,​ ​മം​ഗ​ൽ​പാ​ടി​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​എ​ത്തി​യ​ ​സ്ഥാ​നാ​ർ​ത്ഥി​ ​വോ​ട്ട​ർ​മാ​രെ​ ​നേ​രി​ൽ​ ​ക​ണ്ടു​ ​വോ​ട്ട് ​അ​ഭ്യ​ർ​ത്ഥി​ച്ചു.

യു.ഡി.എഫ് സ്ഥാനാ‌ർത്ഥിയായ എം,സി ഖമറുദ്ദീനും ഇന്നലെ മണ്ഡലത്തിൽ പര്യടനം തുടങ്ങിയിട്ടുണ്ട്. മ​ഞ്ചേ​ശ്വ​രം,​ ​കു​മ്പ​ള,​ ​മം​ഗ​ൽ​പാ​ടി​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​എ​ത്തി​യ​ ​സ്ഥാ​നാ​ർ​ത്ഥി​ ​വോ​ട്ട​ർ​മാ​രെ​ ​നേ​രി​ൽ​ ​ക​ണ്ടു​ ​വോ​ട്ട് ​അ​ഭ്യ​ർ​ത്ഥി​ച്ചു.