സൂറത്ത്/വിജയനഗരം: കനത്ത മഴയെത്തുടർന്ന് ഇന്ത്യ, ദക്ഷിണാഫ്രിക്ക വനിതാ ടീമുകൾ തമ്മിൽ ഇന്നലെ സൂറത്തിൽ നടക്കേണ്ടിയിരുന്ന രണ്ടാം ട്വന്റി 20 മത്സരം ഒരു പന്തുപോലുമെറിയാനാകാതെ ഉപേക്ഷിച്ചു. കഴിഞ്ഞദിവസം ഇതേവേദിയിൽ ഇന്ത്യ ആദ്യ ട്വന്റി 20 യിൽ 11 റൺസിന് വിജയിച്ചിരുന്നു.
വിജയ നഗരത്തിൽ ഇന്ത്യൻ ബോർഡ് പ്രസിഡന്റ്സ് ഇലവനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ത്രിദിന പരിശീലന മത്സരത്തിന്റെ ആദ്യദിനത്തിൽ ഒരു പന്തുപോലുമെറിയാൻ മഴ സമ്മതിച്ചില്ല.
കേരളത്തിന് തോൽവി
ബംഗളുരു : സൗരാഷ്ട്രയ്ക്കെതിരായ വിജയ ഹസാരേ ട്രോഫി ഏകദിന ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിന് മൂന്ന് വിക്കറ്റ് തോൽവി. മഴമൂലം 34 ഒാവറായി ചുരുക്കിയ മത്സരത്തിൽ കേരളം 186/9 എന്ന സ്കോർ ഉയർത്തി. സൗരാഷ്ട്ര രണ്ട് പന്ത് ശേഷിക്കേ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ജാർഖണ്ഡുമായുള്ള കേരളത്തിന്റെ ആദ്യമത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.