air-india-

കൊച്ചി: യന്ത്രത്തകരാറിനെത്തുടർന്ന് എയർ ഇന്ത്യയുടെ ജിദ്ദ വിമാനം തിരിച്ചിറക്കി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കിയ ശേഷം വിമാനത്തിന്റെ സർവീസ് റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു.

എ.ഐ 963 കൊച്ചി-ജിദ്ദ വിമാനമാണ് റദ്ദാക്കിയത്. വൈകിട്ട് 5.30ന് കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് പറന്നുയർന്ന വിമാനം അരമണിക്കൂർ മാത്രം പറന്ന് തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിൽ പോകേണ്ടിയിരുന്ന 217 യാത്രക്കാരെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി.