crime-

തിരുവനന്തപുരം: വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റുമരിച്ചു.. തിരുവനന്തപുരം വിഴിഞ്ഞം ആഴാകുളത്താണ് വാക്കുതർക്കത്തെതുടർന്നുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് 7.30ഓടെയാണ് സംഭവം.

ആഴാകുളം തൊഴിച്ചൽ സ്വദേശി സൂരജ് (23) ആണ് കൊല്ലപ്പെട്ടത്. സൂരജിന്റെ സുഹൃത്ത് വിനീഷ് ചന്ദ്രനെ (25) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തൊഴിച്ചൽ സ്വദേശി ഓട്ടോ ഡ്രൈവറായ മനു(26)വിനെ കോവളം പൊലീസ് കസ്റ്റഡിയിലെടുത്തു.