നീണ്ട 14 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യക്കും ഇസഹാഖ് പിറന്നത്. കുഞ്ഞ് ഉണ്ടായതിന് ശേഷം താരം ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവച്ചിരുന്നു. ദീർഘകാലം വിഷമം അനുഭവിച്ചെങ്കിലും ഇസയുടെ വരവ് പുതിയ വെളിച്ചമാണ് ജീവിതത്തിന് നൽകിയതെന്ന് കുഞ്ചാക്കോ ബോബൻ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ പുതിയ ചിത്രവുമായായാണ് താരം രംഗത്തെത്തിയിരിക്കുന്നത്. സ്വിമ്മിങ് ലെസൺസ് സ്റ്റാർട്ടഡ് എന്ന കുറിപ്പോടെയാണ് കുഞ്ഞ് ഇസയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ ഇട്ടത്. കുറഞ്ഞ സമയം കൊണ്ട് നിരവധി പേരാണ് ചിത്രത്തിന് ലെെക്കടിച്ചിരിക്കുന്നത്.