രക്തത്തിന്റെ അളവ്
ആരോഗ്യമുള്ള ഒരു മനുഷ്യനിൽ ഏകദേശം 5 ലിറ്റർ രക്തം ഉണ്ടാവും. രക്തത്തിന് പല ധർമ്മങ്ങളുണ്ട്. ശരീരോഷ്മാവ് നിയന്ത്രിക്കൽ, ഹോർമോണുകളെ അവയുടെ പ്രവർത്തനസ്ഥലത്ത് എത്തിക്കൽ, രോഗപ്രതിരോധശേഷി നിലനിറുത്തൽ, എന്നിവ രക്തത്തിന്റെ ധർമ്മങ്ങളിൽ പെടുന്നു. രക്തം ഒരു കോശസമൂഹം അഥവാ കല ആണ്. പ്ളാസ്മ, രക്തകോശങ്ങൾ, പ്ളേറ്റ് ലെറ്റുകൾ എന്നിവയാണ് രക്തത്തിലെ ഘടകങ്ങൾ.
ഹീമോഗ്ളോബിൻ
അരുണ രക്താണുവിൽ കാണുന്ന ഇരുമ്പ് അടങ്ങിയ മാംസ്യതന്മാത്രയാണിത്. രക്തത്തിന് ഓക്സിജൻ കാർബൺഡയോക്സൈഡ് എന്നിവയെ വഹിക്കാനുള്ള ശേഷി നൽകുന്നത് ഹീമോഗ്ളോബിനാണ്. ഗർഭസ്ഥ ശിശുവിന്റെ ഹീമോഗ്ളോബിന് മറ്റുള്ളവരെക്കാൾ ഓക്സിജൻ പ്രതിപത്തി കൂടുതലാണ്.
മയോഗ്ളോബിൻ
പേശികളിലെ മാംസ്യമായ മയോഗ്ളോബിൻ ഹീമോഗ്ളോബിന്റെ മറ്റൊരു വകഭേദമാണ്. ഹീമോഗ്ളോബിനിൽ നിന്ന് ഓക്സിജൻ ആഗിരണം ചെയ്ത് അവശ്യഘട്ടങ്ങളിൽ പേശീകോശങ്ങൾക്ക് വിട്ടുകൊടുക്കുന്നു.
അനീമിയ അഥവാ വിളർച്ച
ആരോഗ്യമുള്ള ഒരാളുടെ 100 മില്ലിലിറ്റർ രക്തത്തിൽ 14.5 ഗ്രാമാണ് ഹീമോഗ്ളോബിന്റെ അളവ്. സ്ത്രീകളിൽ ഇത് 13.5 ആണ്. ഹീമോഗ്ളോബിന്റെ അളവ് കുറഞ്ഞാൽ വിളർച്ച അഥവാ അനീമിയ എന്ന രോഗമുണ്ടാകും. ഇരുമ്പടങ്ങിയ ഭക്ഷണം ശീലിച്ചാൽ ഇതൊഴിവാക്കാം. 120 ദിവസമാണ് അരുണ രക്താണുക്കളുടെ ആയുസ്. ആയുസെത്തിയവ കരളിലോ സ്പ്ളിനിലോ വച്ച് വിഘടിച്ച് ബിലിറൂബിൻ (ചുവന്നനിറം) ബിലി വിർസിൽ (പച്ച നിറം) എന്നീ വർണ വസ്തുക്കളുണ്ടാകും. മലത്തിന്റെ മഞ്ഞനിറത്തിന് കാരണം ബിലിറൂബിനാണ്.
പ്ളേറ്റ് ലെറ്റുകൾ
സൂക്ഷ്മ കോശ കണങ്ങളാണ് പ്ളേറ്റ്ലെറ്റുകൾ. ഇവയ്ക്ക് മർമ്മവും നിറവുമില്ല. ഒരു ഘനമില്ലിലിറ്റർ രക്തത്തിൽ 2-5 മുതൽ 3.5 ലക്ഷം വരെയുണ്ടാകും. അസ്ഥി മജ്ജയിലാണ് ഉത്പാദനം. രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു.
അരുണരക്താണുക്കൾ (ആർ.ബി.സി)
ചുവപ്പ് നിറത്തിലുള്ള രക്തകോശമാണിവ. ഒരു ഘന മില്ലിമീറ്റർ രക്തത്തിൽ 45 മുതൽ 60 ലക്ഷം വരെ അരുണ രക്താണുക്കളുണ്ടാവും. അസ്ഥിമജ്ജയിലാണ് ഇതുണ്ടാകുന്നത്. ഓക്സിജനെയും കാർബൺ ഡയോക്സൈഡിനെയും വഹിച്ചുകൊണ്ടുപോകലാണ് ധർമ്മം.
അരിവാൾകോശ രോഗം
ചിലരിൽ അരുണ രക്താണുക്കളുടെ ആകൃതി അരിവാളുപോലിരിക്കും. ഇത്തരക്കാരിൽ ശരിക്കുള്ള ഓക്സിജൻ സംവഹനം നടക്കില്ല. ഈ രോഗത്തെ അരിവാൾ കോശരോഗം, അഥവാ സിക്കിൾ സെൽ അനീമിയ എന്നു പറയും.
ലിംഫ് വ്യവസ്ഥ
ലോമികളിലൂടെ രക്തം ഒഴുകുമ്പോൾ ഊർന്നുവരുന്ന ദ്രാവകമാണ് ലിംഫ്. ഇത് ലോമികളിലേക്കു തന്നെ തിരികെ പ്രവേശിക്കാം. അല്ലെങ്കിൽ കലകളിൽ നിന്ന് ആരംഭിക്കുന്ന ലിംഫ് ലോമികളിലേക്ക് പ്രവേശിക്കാം. ലിംഫ് ലോമികൾ സംയോജിച്ച് ലിംഫ് വാഹിനികളായി മാറുന്നു. ലിംഫിന്റെ ഒഴുക്ക് കുറയുമ്പോഴുള്ള അവസ്ഥയാണ് നീർവീക്കം.
ശ്വേതരക്താണുക്കൾ
രോഗ പ്രതിരോധത്തെ സഹായിക്കുന്നു. ഒന്നുമുതൽ 15 ദിവസം വരെ മാത്രമേ ആയുസുള്ളൂ. അഞ്ചു തരത്തിലുണ്ട്. ന്യൂട്രോഫിൽ, ഈസിനോഫിൽ, ബേസോഫിൽ, മോണോസൈറ്റ്, ലിഫോസൈറ്റ് എന്നിവ. ശ്വേതരക്താണുക്കൾക്ക് നിറമില്ല. ഒരു ഘനമില്ലിമീറ്റർ രക്തത്തിൽ 7000 മുതൽ 8000 വരെയാണ് എണ്ണം. അസ്ഥിമജ്ജ, ലിംഫ്ഗ്രന്ഥി, സ്പ്ളിൻ എന്നിവിടങ്ങളിലാണ് ഉത്പാദനം. ശ്വേതരക്താണുക്കൾ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന രോഗമാണ് രക്താർബുദം അഥവാ ലുക്കീമിയ.
മന്ത് ഉണ്ടാകുന്നത്
ലിംഫ് വാഹികളോട് അനുബന്ധിച്ച് ലിംഫ് ഗ്രന്ഥികളുണ്ട്. ഇവയിൽ ധാരാളം ശ്വേത രക്താണുക്കളും. ഇവ ശരീരത്തിനാവശ്യമായ പ്രതിരോധം നൽകുന്നു. ഫൈലേറിയ വിര (മന്തുവിര) മനുഷ്യന്റെ ലിംഫിലാണ് വസിക്കുന്നത്. ഇവ ലിംഫിന്റെ ഒഴുക്ക് തടസപ്പെടുത്തുമ്പോഴാണ് മന്ത് ഉണ്ടാകുന്നത്.
ലിംഫ് വ്യവസ്ഥ
ലോമികളിലൂടെ രക്തം ഒഴുകുമ്പോൾ ഊർന്നുവരുന്ന ദ്രാവകമാണ് ലിംഫ്. ഇത് ലോമികളിലേക്കു തന്നെ തിരികെ പ്രവേശിക്കാം. അല്ലെങ്കിൽ കലകളിൽ നിന്ന് ആരംഭിക്കുന്ന ലിംഫ് ലോമികളിലേക്ക് പ്രവേശിക്കാം. ലിംഫ് ലോമികൾ സംയോജിച്ച് ലിംഫ് വാഹിനികളായി മാറുന്നു. ലിംഫിന്റെ ഒഴുക്ക് കുറയുമ്പോഴുള്ള അവസ്ഥയാണ് നീർവീക്കം.
ഹീമോഫീലിയ
രക്തം കട്ടപിടിക്കാത്ത അവസ്ഥയാണ് ഹീമോഫീലിയ. ക്രിസ്തുമസ് രോഗം എന്നും അറിയപ്പെടുന്നു. ജനിതക രോഗമാണ്. പുരുഷന്മാരിൽ മാത്രമേ കാണാറുള്ളൂ.
തീരപ്രദേശങ്ങൾ
പശ്ചിമതീര സമതലം
രണ്ടു തീര സമതലങ്ങളാണ് ഇന്ത്യയിലുള്ളത്. പശ്ചിമ തീര സമതലം. പൂർവ തീര സമതലം. അറബിക്കടലിനും പശ്ചിമ തീരഘട്ടത്തിനുമിടയിലാണ് പശ്ചിമതീര സമതലം. ഈ സമതലത്തിന് ശരാശരി 50 കിലോമീറ്റർ വീതിയുണ്ട്. ഗുജറാത്തിലെ കച്ച് മുതൽ കന്യാകുമാരി വരെയാണ് പശ്ചിമതീര സമതലം.
പൂർവ തീര സമതലം
ഗംഗാനദി മുതൽ കന്യാകുമാരി വരെ നീണ്ടു കിടക്കുന്നതാണ് പൂർവതീര സമതലം. ഇതിന്റെ ശരാശരി വീതി 100 കിലോമീറ്ററാണ്. പൂർവതീര സമതലത്തിന്റെ തെക്കുഭാഗമാണ് കോറമാൻഡൽ തീരം. കൃഷ്ണനദിയുടെ ബംഗാൾ ഉൾക്കടലിലെ പതനസ്ഥാനം മുതൽ കാവേരിയുടെ പതനസ്ഥാനം വരെയാണിത്.
കൊങ്കണതീരം
പശ്ചിമ തീര സമതലത്തിന്റെ വടക്കുഭാഗമാണിത്. മഹാരാഷ്ട്രയിലെ റായിഗർ മുതൽ കർണാടകത്തിലെ മംഗലാപുരം വരെയാണ് കൊങ്കണ തീരമെന്ന് പൊതുവേ കരുതപ്പെടുന്നത്.
മലയാളത്തിലെ ആത്മകഥകൾ
ജീവിത സമരം - സി. കേശവൻ
എന്റെ വക്കീൽ ജീവിതം - തകഴി
എന്റെ വഴിയമ്പലങ്ങൾ - എസ്.കെ. പൊറ്റക്കാട്
കൊഴിഞ്ഞ ഇലകൾ - ജോസഫ് മുണ്ടശ്ശേരി
എന്റെ ജീവിതകഥ - എ.കെ.ജി
എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി
എതിർപ്പ് - കേശവദേവ്
തുടിക്കുന്ന താളുകൾ - ചങ്ങമ്പുഴ
അരങ്ങു കാണാത്ത നടൻ - തിക്കോടിയൻ
കഴിഞ്ഞ കാലം - കെ.പി. കേശവമേനോൻ
കണ്ണീരും കിനാവും - വി.ടി. ഭട്ടതിരിപ്പാട്
കവിയുടെ കാല്പാടുകൾ - പി. കുഞ്ഞിരാമൻ നായർ
സർവീസ് സ്റ്റോറി - മലയാറ്റൂർ
കാവ്യലോക സ്മരണകൾ - വൈലോപ്പിള്ളി
എന്റെ കുതിപ്പും കിതപ്പും - ഫാദർ വടക്കൻ
എന്റെ കഥയില്ലായ്മകൾ - എ.പി. ഉദയഭാനു
ഓർമ്മകളുടെ ഓളങ്ങൾ - വൈക്കം മുഹമ്മദ് ബഷീർ
ഞാൻ - എൻ.എൻ. പിള്ള
സ്മരണമണ്ഡലം - പി.കെ. നാരായണപിള്ള