renjini

ആവതാരക,​ അഭിനേത്രി,​ മോഡൽ എന്നിങ്ങനെ വിവിധ മേഖലകളിൽ തിളങ്ങിയ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. ഇപ്പോഴിതാ പുതിയ ഒരു രംഗത്തേക്കുകൂടി കാലെടുത്ത് വയ്ക്കാൻ ഒരുങ്ങുകയാണ് താരമിപ്പോൾ. വീഡിയോ ബ്ലോഗിലൂടെയാണ് രഞ്ജിനി എത്തുന്നത്. 'ചിലത് വരാനിരിക്കുന്നു കാത്തിരിക്കുക' എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ടീസറിലൂടെയാണ് രഞ്ജിനി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

എന്തിനെപ്പറ്റിയുള്ള ബ്ലോഗാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ടാഗുകളുടെ ഇടയിൽ ട്രാവൽ എന്ന് നൽകിയതിനാൽ യാത്രയെപ്പറ്റിയുള്ളതായിരിക്കാം ബ്ലോഗ് എന്നാണ് സൂചന. അനുമോൾ,​അർച്ചന കവി എന്നിങ്ങനെ നിരവധി താരങ്ങൾ അടുത്തിടെ ബ്ലോഗുമായി രംഗത്തെത്തിയിരുന്നു.