vt-balram

കോട്ടയം: പാലാ ഉപതിര‌ഞ്ഞെടുപ്പിലെ വോട്ടെണ്ണലിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ലീഡ് നിലനിറുത്തവെ പ്രതികരണവുമായി വി.ടി ബൽറാം എം.എൽ.എ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണമറിയിച്ചത്. "യു.പി.എ ഘടകകക്ഷി എൻ.സി.പിക്ക് പാലാ മണ്ഡലത്തിൽ വിജയം. തൽക്കാലം ഇങ്ങനെ പറഞ്ഞ് ആശ്വസിക്കട്ടെ"-എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

"യു.പി.എ ഘടകകക്ഷി എൻ.സി.പിക്ക് പാലാ മണ്ഡലത്തിൽ വിജയം.

നിയുക്ത എം.എൽ.എ മാണി സി കാപ്പന് അഭിനന്ദനങ്ങൾ.

തൽക്കാലം ഇങ്ങനെ പറഞ്ഞ് ആശ്വസിക്കട്ടെ"

ഒൻപതാം റൗണ്ട് വോട്ടെണ്ണലിലും ഇടതു സ്ഥാനാർത്ഥി മാണി സി.കാപ്പനാണ് മുന്നേറുന്നത്. മുത്തോലി പഞ്ചായത്തിൽ മാത്രമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന് ലീഡ് നേടാനായത്. യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേലിന് ആയിരുന്നു സർവേകളിൽ മുൻതൂക്കം. സർവേകളെ അട്ടിമറിക്കുന്ന പ്രകടനമാണ് മാണി സി.കാപ്പന്റേത്.