pak

ഇസ്ലാമാബാദ്:​ വിദ്യാർത്ഥികളായ ആൺകുട്ടികളും പെൺകുട്ടികളും ഒന്ന് നടക്കുന്നത് വിലക്കി പാകിസ്ഥാൻ സർവകലാശാല. പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ബച്ചാഖാൻ സർവകലാശാലയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച നോട്ടീസും സർവകലാശാല പുറത്തിറക്കി.

ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് നടക്കുന്നത് മത വിരുദ്ധമാണെന്ന വിശദീകരണമാണ് സെപ്തംബർ 23ന് പുറത്തിറക്കിയ നോട്ടീസിൽ അധികൃതർ നൽകുന്നത്. സർവകാലാശാലയിൽ ഇത്തരത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും,​ ഇതിൽ നിന്ന് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കുകയാണ് ലക്ഷ്യമെന്നും നോട്ടീസിൽ പറയുന്നു.

ആരെങ്കിലും നിയമം ലംഘിക്കുകയാണെങ്കിൽ മാതാപിതാക്കളെ വിളിപ്പിക്കുമെന്നും പിഴ ഈടാക്കുമെന്നും നോട്ടീസിൽ പറയുന്നു. ഈ നോട്ടീസ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ യൂണിവേഴ്സിറ്റിയുടെ ഈ നടപടിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി ആളുകൾ ട്വിറ്ററിലൂടെ രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്.

باچا خان یونیورسٹی، چارسدہ میں طلبا و طالبات کے اکھٹا گھومنے پھرنے پر پابندی عائد. pic.twitter.com/a1DxuFmKwD

— Shiraz Hassan (@ShirazHassan) September 26, 2019

Will it stop earthquakes?

— Zaigham Abbas (@Zaighamabbas85) September 26, 2019


Good

— شبانه (@IE7oMica95SrmeY) September 26, 2019


Good step we should Follow the teaching of Islam.

— FawadKhan (@FawadKhan145) September 26, 2019