kala-mohan-

പ്രണയ നൈരാശ്യം മുതൽ ദാമ്പത്യ പ്രശ്നങ്ങൾ വരെ വിഷാദ രോഗത്തിന് കാരണമാകാറുണ്ട്. നാണക്കേട് ഭയന്ന് മിക്കവരും മനശാസ്ത്രഞ്ജന്മാരെ കാണിക്കാൻ മടിക്കാറുണ്ട്. അത്തരത്തിലൊരു പെൺകുട്ടിയുടെ അനുഭവം ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് മനശാസ്ത്ര വിദഗ്‌ദ്ധയായ കലാ മോഹൻ.

പ്രണയബന്ധത്തിലുണ്ടായ വിള്ളൽ മൂലം ഭക്ഷണത്തോട് പോലും താൽപര്യമില്ലാതെ മുറിയിൽ അടച്ചിരിക്കുന്ന ഒരു പെൺകുട്ടിയുടെ കാര്യമാണ് കലാമോഹൻ കുറിപ്പിൽ പറയുന്നത്. ഡോക്ടറെ കാണിക്കാൻ വിദ്യാഭ്യാസമുള്ള അവളുടെ പിതാവ് അനുവദിക്കാത്തതിനെപ്പറ്റിയും കുറിപ്പിൽ പറയുന്നുണ്ട്. ചികിത്സ നൽകിയാൽ ഭേദം ആക്കാനും, അല്ലേൽ ആത്മഹത്യയിൽ എത്താനും വഴി ഒരുക്കുന്ന ഒന്നാണ് വിഷാദരോഗം എന്ന് കലാമോഹൻ കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

വിഷാദരോഗം..

കുറച്ചു ദിവസം മുൻപ് എന്നെ ഒരമ്മ വിളിച്ചു..
അവരുടെ മകളുടെ കാര്യം പറയാൻ...
അവൾക്കു ഡിഗ്രി കാലത്ത് ഒരു പ്രണയം ഉണ്ടായിരുന്നു.
ആ പയ്യൻ എന്തോ കാരണത്താൽ ഉപേക്ഷിച്ചു പോയി..
എല്ലാം,
അതിനൊക്കെ ശേഷമാണു ഞങ്ങൾ അറിയുന്നതും..
പരീക്ഷ എഴുതുകയും കുഴപ്പം ഇല്ലാത്ത മാർക്ക്‌ വാങ്ങുകയും ചെയ്തു.
പക്ഷെ അതിനു ശേഷം അവൾ പഠിക്കാൻ തയ്യാറായില്ല..
മുറിയിൽ അടച്ചങ്ങു ഇരിക്കും..
അതിരാവിലെ ഉണരും, എന്നാൽ യാതൊന്നും ചെയ്യില്ല..
ഭക്ഷണം കഴിക്കാൻ, കുളിക്കാൻ ഒക്കെ ആദ്യം പറഞ്ഞാൽ കേൾക്കുമായിരുന്നു..ഇപ്പൊ അതും ബുദ്ധിമുട്ട്..

അമ്മ സ്നേഹത്തോടെ, ദേഷ്യത്തിൽ, കരഞ്ഞും ഒക്കെ ഉപദേശിച്ചു നോക്കുന്നുണ്ട്.. പക്ഷെ, ഒരു രക്ഷയും ഇല്ല..
കൂടുതൽ ദേഷ്യപ്പെട്ടു സംസാരിച്ചാൽ, ഞാൻ പോയി ചാത്തോളം എന്നങ്ങു പറയും..

കുട്ടിയുടെ അച്ഛൻ ഗസറ്റഡ് ഉദ്യോഗസ്ഥൻ ആണ്..
ഏക
മകളെ കുറിച്ചു അദ്ദേഹത്തിന് ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു..
അവൾക്കു അഹങ്കാരം, അതിനു നീ കൂട്ടും എന്നാണ് അദ്ദേഹം പറയുന്നത്..

ഒരു മനഃശാത്രജ്ഞനെ കാണിക്കുന്ന കാര്യം പറഞ്ഞാൽ അപ്പൊ പൊട്ടി തെറിക്കും..
ഞങ്ങളുടെ കുടുംബത്തിൽ ആർക്കും അസുഖം ഇല്ല..
അങ്ങനെ ഒരു രോഗം എന്റെ മകൾക്കു വരില്ല..
ഞാൻ അറിയാതെ ഇനി വല്ലതും നീ ചെയ്താൽ പിന്നെ അമ്മയും മോളും എന്നെ പ്രതീക്ഷിക്കേണ്ട.. !

ഇതൊരു ഒറ്റപ്പെട്ട പ്രശ്നം അല്ല..
എത്ര ഉന്നതങ്ങളിൽ ജോലി നോക്കുന്ന അഭ്യസ്തവിദ്യർ പോലും മനസികരോഗവിദഗ്‌ദ്ധന്റെ അടുത്ത് പോകാനും മരുന്ന് കഴിക്കാനും വൈമുഖ്യം കാണിക്കുന്നു എന്നത് സങ്കടകരമായ അവസ്ഥ ആണ്..
ശരീരത്തിന് അസുഖം വന്നാൽ മരുന്ന് കഴിക്കും..
പക്ഷെ, മനസ്സിന്റെ പ്രശ്നങ്ങൾ മാറ്റാൻ ഗുളിക കഴിക്കാൻ വയ്യ..
പ്രത്യേകിച്ച് പെൺകുട്ടികളുടെ കാര്യം ആണേൽ വിവാഹകമ്പോളത്തിൽ വില ഉണ്ടാകില്ല എന്ന ഭയം..
ഒന്നാലോചിച്ചു നോക്കു..
എന്ത്‌ കഷ്‌ടമാണ് ഈ മനോഭാവം !!

Depression അല്ലേൽ വിഷാദഅവസ്ഥ..
ചികിത്സ നൽകിയാൽ ഭേദം ആക്കാനും, അല്ലേൽ ആത്മഹത്യയിൽ എത്താനും വഴി ഒരുക്കുന്ന ഒന്നാണ്..

ഭൂമിയിൽ ഒറ്റപെട്ടു എന്ന തോന്നൽ..
ആദിയും അന്തവും ഇല്ലാത്ത ചിന്തകൾ..
സ്വയം അറിയാതെ ജീവിതത്തിന്റെ താളുകൾ മറിഞ്ഞു പോകുക..
എന്തൊരു ദുരവസ്ഥയിലേയ്ക്ക് ആണവർ ചികിത്സയുടെ അനാസ്ഥ മൂലം ചെന്നെത്തുക..
ആ അവസ്ഥയിൽ ഉണ്ടാകുന്ന വിഹ്വലതകളും
ആത്മസംഘര്ഷങ്ങളും..
അടി കാണാത്ത ആഴങ്ങളിലേക്ക് കൂടിയ ശൂന്യതയും..
ഒരിക്കലെങ്കിലും വിഷാദാവസ്ഥ നേരിട്ടവർക്ക് മാത്രമേ അത് ഊഹിക്കാൻ ആകു..

എന്തെങ്കിലും ആരോടെങ്കിലും പറയാൻ താൻ പറയുന്നത് ആർക്കും മനസ്സിലാകില്ല എന്ന തോന്നൽ..
ഒന്നിലും ശ്രദ്ധ ഇല്ല..
ഏകാഗ്രത ഇല്ല..
പിന്നെങ്ങനെ താല്പര്യം ഉണ്ടാകും?
നിരാശ അങ്ങേ അറ്റത് ആണ്..
വിശപ്പില്ല, ഉറക്കമില്ല..
ക്രമേണ മരണ ചിന്തകൾ ഉടലെടുക്കുന്നു..

ഈ മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ തുടർച്ചയായി രണ്ടാഴ്ച നീണ്ടു നിന്നാൽ അത് വിഷാദരോഗം ആണെന്ന് പറയാം..

തലച്ചോറാണ് നമ്മുടെ ചിന്തകളും വികാരങ്ങളും പ്രവൃത്തികളും നിയന്ത്രിക്കുന്നത് എന്ന് അറിയാമല്ലോ..

Happy chemicals എന്ന് അറിയപ്പെടുന്ന SEROTONIN, പിന്നെ, NOREPINEPHRINE, DOPAMINE, തുടങ്ങിയ രാസപദാര്ഥങ്ങളുടെ അളവിലെ വ്യതിയാനങ്ങൾ ആണ് വിഷാദരോഗത്തിന് കാരണമാകുന്നത്..

വിശദവിരുദ്ധ മരുന്നുകൾ എടുക്കുക അനിവാര്യമാണ്..
ചുരുങ്ങിയത് ഒൻപതു മാസം മരുന്നുകൾ കഴിക്കണം, ചികില്സിക്കുന്ന ഡോക്ടറുടെ നിർദേശം അനുസരിച്ചു...

മരുന്ന് കഴിച്ചു ആഴ്ച കഴിയുമ്പോൾ ഭേദമായി എന്നൊരു തോന്നലിൽ നിർത്തരുത്..
ലക്ഷണമേ മാറുന്നുള്ളു..
അസുഖം ഭേദമാകുന്നില്ല എന്ന് ഓർക്കണം..
അങ്ങനെ വരുമ്പോൾ ആണ് തുടർ വിഷാദരോഗാവസ്ഥ ഉടലെടുക്കുന്നത്..

വിവാഹം കഴിഞ്ഞവരുടെ കാര്യം ആണെങ്കിൽ, കിടപ്പറയിൽ
സ്ത്രീകളിൽ ലൈംഗിക വിരക്തിയും അന്നേ വരെ അനുഭവിച്ച രതിമൂർച്ച അനുഭവങ്ങൾ ഇല്ലാതാക്കുക എന്നത് ആണെങ്കിൽ പുരുഷന്മാരിൽ sexual dysfunctions ആണ് പലപ്പോഴും വില്ലൻ ആയി വരിക..

ഉൾകാഴ്ച്ച ഉണ്ടായി കഴിഞ്ഞാൽ കൗൺസലിംഗ് നടത്താൻ സാധിക്കും..
കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി വളരെ ഫലപ്രദമാണ്...

ഓർക്കുക, ദുഖമില്ലാത്ത മനുഷ്യർ ഇല്ല..
അധികരിച്ച ദുഖമാണ് സൂക്ഷിക്കേണ്ടത്..
Depression എന്നത് ആത്മഹത്യയിലേക്ക് നയിക്കുന്ന ഗൗരവമുള്ള ഒന്നായത് കൊണ്ട് പ്രത്യേകിച്ചും..
ഭയവും ദൈന്യതയും നിശ്ശബ്ദതതയും..
വിദൂരതയിൽ നോക്കി നെടുവീർപ്പിടുമ്പോ,
ഉള്ള ചിന്തകളുടെ ഭീകരതയും..
അവനെ /അവളെ ഒന്ന് ചേർത്ത് പിടിക്കു...