shone-george-

പാലാ: പാലാ ഉപതിരഞ്ഞെടുപ്പിൽ മാണി സി.കാപ്പന്റെ വിജയം കേരളകോൺഗ്രസിനും യു.ഡി.എഫിനും വൻഅടിയായി മാറിയിരിക്കുകയാണ്. പാർട്ടിയിലെ അനൈക്യത്തിനെതിരെ മുസ്ലിംലീഗ് ഉൾപ്പെടെയുള്ള യു.ഡി.എഫ് ഘടകകക്ഷികൾ തന്നെ രംഗത്തുവന്നു കഴിഞ്ഞു. എല്ലാ വിമർശനവും ജോസ് കെ.മാണി വിഭാഗത്തിന് നേരെയാണ് ഉയരുന്നത്. അതിനിടയിലാണ് പി സി ജോർജിന്റെ മകനും കേരള കോൺഗ്രസ് യുവജനവിഭാഗം മുൻ നേതാവുമായിരുന്ന ഷോൺ ജോർജും വിമർശനവുമായി രംഗത്തെത്തിയത്.

ജോസ് കെ മാണിക്കും നിഷ ജോസ് കെ.മാണിക്കും നേരെയാണ് ഷോണിന്റെ വിമർശനം. മൂന്ന് മാസങ്ങൾക്ക് മുമ്പ് 33,000 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്ന പാലാ നിയോജകമണ്ഡലത്തെ ഈ അവസ്ഥ എത്തിക്കാൻ ജോസ് കെ.മാണിയുടെ നിലപാടുകൾ മാത്രമാണ് കാരണമെന്നാണ് ഷോൺ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടത്.

ഷോണിന്റെ ഫേസ്ബുക്ക് കുറിപ്പ്

അമ്പത് വർഷകാലം കൊണ്ട് കെ.എം.മാണി ഉണ്ടാക്കിയത് അഞ്ച് വർഷകാലം കൊണ്ട് ജോസ് കെ.മാണിയും ഭാര്യയും ചേർന്ന് കൈയ്യടക്കാം എന്ന് വിചാരിച്ചാൽ ...... ഇവിടെയുള്ള കേരള കോൺഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുത്.....


മൂന്ന് മാസങ്ങൾക്ക് മുമ്പ് 33,000 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്ന പാലാ നിയോജകമണ്ഡലത്തെ ഈ അവസ്ഥ എത്തിക്കാൻ ജോസ് കെ.മാണി നിങ്ങളുടെ നിലപാടുകൾ മാത്രമാണ് കാരണം..ഇനിയെങ്കിലും നന്നാവാൻ നോക്കൂ.