മലയാളത്തിന്റെ പ്രിയ താരം ദിലീപും തമിഴ് ആക്ഷൻ കിംങ് അർജുനും ഒന്നിക്കുന്ന ജാക്ക് ഡാനിയലിന്റെ ടീസർ പുറത്തിറങ്ങി. പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന ടീസറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സ്പീഡ് ട്രാക്കിന് ശേഷം എസ്.എൽ പുരം ജയസൂര്യയും ദിലീപും ഒന്നിക്കുന്ന ചിത്രമാണിത്. പീറ്റർ ഹെയിനാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. തമീൻസ് റിലീസിന്റെ ബാനറിൽ ഷിബു കമൽ തമീൻസാണ് ജാക്ക് ഡാനിയൽ നിർമിയ്ക്കുന്നത്.
ഷാൻ റഹ്മാൻ, ഗോപി സുന്ദർ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. അഞ്ജു കുര്യനാണ് ചിത്രത്തിൽദിലീപിന്റെ നായിക. ദേവൻ, അജു വർഗീസ്, സൈജു കുറുപ്പ്, ജനാർദ്ദനൻ, ഇന്നസെന്റ്, അശോകൻ, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.