sfi-

തിരുവനന്തപുരം: കത്തിക്കുത്തുകേസും പി.എസ്.സി പരീക്ഷാതട്ടിപ്പും കലുഷിതമാക്കിയ യൂണിവേഴ്സിറ്റി കോളേജിൽ എല്ലാവിവാദങ്ങളെയും തകർത്തെറിഞ്ഞ് എസ്.എഫ്.ഐയ്ക്ക് ഗംഭീര വിജയം. പതിറ്റാണ്ടുകൾക്ക് ശേഷം നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരം നടന്ന അഞ്ചുസീറ്റിലും എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. ആയിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്.എഫ്.ഐ സ്ഥാനാർത്ഥികളുടെ വിജയം.

മറ്റ് സീറ്റുകളിൽ എതിരില്ലാതെ തന്നെ എസ്. എഫ്.ഐ സ്ഥാനാർത്ഥികൾ വിജയം നേടിയിരുന്നു. തിരഞ്ഞെടുപ്പിൽ കെ.എസ്.യു,​ എ.ഐ.എസ്.എഫ് സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതും വിവാദമായിരുന്നു. പിന്നീട് ഇവരുടെ പത്രികകൾ സ്വീകരിച്ചിരുന്നു. മത്സരിച്ച മൂന്നു സീറ്റുകളിൽ കെ.എസ്.യു സ്ഥാനാർത്ഥികൾ അഞ്ഞൂറിലേറെ വോട്ടുകൾ നേടിയതും ശ്രദ്ധേയമായി.

കത്തിക്കുത്തുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെയാണ് മറ്റ് സംഘടനകൾ ഇവിടെ യൂണിറ്റ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതും തിരഞ്ഞെടുപ്പിൽ മത്സരിച്ചതും.