snake-master

പത്തനംതിട്ട ജില്ലയിലെ, അത്തിക്കയത്തെ കൊച്ചുകുളം എന്ന സ്ഥലം. ഇവിടെ ഒരു വീട്ടിലെ കിണറ്റിൽ ഒരു വ്യത്യസ്തനായ ഒരു പാമ്പിനെ കണ്ടു എന്ന് പറഞ്ഞ് വീട്ടുകാർ ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ ഫോറസ്റ്റുകാർ അതിനെ പിടികൂടാൻ ശ്രമിച്ചു എങ്കിലും നടന്നില്ല. വെള്ളത്തിന്റെ അടിയിലേക്ക് ഒളിച്ചു. മഴ ഉള്ളതിനാൽ കിണറിന് നല്ല വഴുക്കൽ അതിനാൽ അവർ പിന്നീട് വന്ന് പിടി കൂടാം എന്ന് പറഞ്ഞ് അടുത്ത സ്ഥലത്തേക്ക് പോയി. അതിന് ഒരു കാരണവും ഉണ്ട്. മഴ ആയതിനാൽ ഒത്തിരി സ്ഥലത്ത് ഫോറസ്റ്റ്കാർക്ക് ഓടി എത്തേണ്ടത് ഉണ്ട്. മാത്രമല്ല, ഇത് ഒരു അപകടം നിറഞ്ഞ കേസല്ല. പക്ഷേ, രണ്ട് ദിവസം കഴിഞ്ഞപ്പോൾ വാവയ്ക്ക് തൊട്ടടുത്ത ഒരു സ്ഥലത്ത് പാമ്പിനെ പിടികൂടാൻ വരേണ്ടി വന്നു. അങ്ങനെ ഈ വീട്ടിലും എത്തി. എന്തായാലും വാവയ്ക്ക് ഒരു ഭാഗ്യം ഉണ്ട്. വഴുക്കൽ ആയതിനാൽ കിണറ്റിൽ ഇറങ്ങാൻ കഴിയില്ല. പക്ഷേ അത് കിണറിലെ കയറിൽ ചുറ്റിയാണ് ഇരിപ്പ്. സിസിലിയ എന്നാണ് ഇതിന്റെ വിളിപ്പേര്. മലയോര മേഖലകളിൽ കൂടുതലായി കണ്ട് വരുന്നു. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ വാവ പ്രേക്ഷകരോട് പങ്ക് വയ്ക്കുന്നു. തുടർന്ന് രാത്രിയോടെ ഒരു വീടിന്റെ അടുക്കളയിൽ ഇരുന്ന മൂർഖനെ പിടികൂടാൻ എത്തി. ഈ വീട്ടിൽ ഇത് മൂന്നാമത്തെ പ്രാവശ്യമാണ് വാവ പാമ്പിനെ പിടികൂടാൻ എത്തുന്നത്. കാണുക സ്‌നേക്ക് മാസ്റ്റർ ഈ എപ്പിസോഡ്.