un-

ന്യൂയോർക്ക്: ഭീകരവാദത്തിനെതിരെ ലോകം ഒറ്റക്കെട്ടായി നിൽക്കണമെന്ന് ലോക രാഷ്ട്രങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു.. കാശ്മീർ വിഷയം പരമാർശിക്കാതെയായിരുന്നു യു.എൻ പൊതുസഭയിൽ നരേന്ദ്രമോദിയുടെ പ്രസംഗം. ഭീകരവാദത്തിനെത്തിനെതിരെ ഇന്ത്യയുടെ രോഷം സ്വാഭാവികമാണെന്ന് മോദി പറഞ്ഞു.

രണ്ടാമതും അധികാരത്തിലെത്തിയശേഷം ആദ്യമായാണ് പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ സംസാരിക്കുന്നത്.

അതേസമയം രാത്രി എട്ടരയ്ക്ക് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ പ്രസംഗിക്കും. കാശ്മീർ വിഷയത്തിൽ ഇന്ത്യയെ പ്രതിക്കൂട്ടിൽ നിറുത്താൻ അവസാനമായിക്കിട്ടുന്ന അവസരമെന്ന നിലയിലായിരിക്കും ഇമ്രാൻ പൊതുസഭയെ കാണുക.

മോദിയുടെ സന്ദർശനം അമേരിക്കയിൽ വലിയശ്രദ്ധാകേന്ദ്രമായി മാറിയ പശ്ചാത്തലത്തിലാണ് പൊതുസഭയിൽ ഇന്ത്യയുടെ ശബ്ദം ഉയരുന്നത്. ടെക്‌സാസിലെ ഭാരതീയരുടെ കൂട്ടായ്മയിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് പങ്കെടുത്തത് വലിയ ചര്‍ച്ചയായിരുന്നു.