കേരളത്തിനു പുറത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ടിടത്ത് ബി.ജെ.പിക്ക് വിജയം. ഉത്തർപ്രദേശിലെ ഹാമിർപൂർ, ത്രിപുരയിലെ ബാദാർഘാട്ട് മണ്ഡലങ്ങളിലാണ് ബി.ജെ.പി ജയിച്ചത്. ബാദാർഘാട്ടിൽ സി.പി.എമ്മിനെ 5260 വോട്ടുകൾക്കാണ് ബി.ജെ.പി പരാജയപ്പെടുത്തിയത്. ദന്തേവാഡയിൽ കോൺഗ്രസ് സ്ഥാനാർഥിയായ ദേവതി കർമ്മ 11,331 വോട്ടുകൾക്ക് ആണ് ബി.ജെ.പി സ്ഥാനാർത്ഥി ഓജസ്വി മാണ്ട്‌വിയേക്കാളിനെ പരാജയപ്പെടുത്തിയത്. ചത്തീസ്ഗഡിലെ ദന്തേവാഡ മണ്ഡലത്തിൽ കോൺഗ്രസിനും ബി.ജെ.പിക്കും വേണ്ടി രംഗത്തിറങ്ങിയ രണ്ടു വനിതകളും മാവോയിസ്റ്റ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ട നേതാക്കളുടെ ഭാര്യമാരാണെന്നതും പ്രത്യകതയാണ്.