ന്യൂഡൽഹി: മരട് നഗരസഭയിൽ മാത്രം 291 തീരദേശ നിയമ ലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി ടോംജോസ് ഇന്നലെ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. കേരളത്തിലെ മുഴുവൻ തീരദേശ പരിപാലന നിയമ ലംഘനത്തിന്റെ കണക്ക് നൽകാൻ നാലു മാസവും തേടിയിട്ടുണ്ട്.

കോടതി ജനങ്ങൾക്കെതിരല്ല

ഞങ്ങൾ ജനങ്ങൾക്കെതിരല്ല. അവർക്ക് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കണം. അവർക്ക് താമസസൗകര്യം വേണം. തങ്ങളുടെ പ്രധാന ആശങ്ക തീരദേശമേഖലയിലെ അനധികൃത കെട്ടിടങ്ങളെക്കുറിച്ചും പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുമാണ്. സർക്കാർ ഫ്ലാറ്റ് പൊളിക്കുന്നില്ലെങ്കിൽ ഞങ്ങൾ മറ്റാരെയെങ്കിലും ഏൽപ്പിക്കും. ചെലവ് സർക്കാരിൽ നിന്ന് ഈടാക്കും.

ജസ്റ്റിസ് അരുൺ മിശ്ര