സാറ ടെയ്ലർ വിരമിച്ചു
ലണ്ടൻ: ഇംഗ്ലണ്ട് വനിതാ ക്രിക്കറ്ര് ടീം വിക്കറ്റ് കീപ്പറും ബാറ്ര്‌സ്‌വുമണുമായ സാറ ടെയ്ലർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. അമിതമായ ഉത്കണ്ഠ മത്സരങ്ങളെ ബാധിച്ചതിനെ തുടർന്നാണ് 30കാരിയായ സാറ അപ്രതീക്ഷിതമായ വിരമിക്കൽ പ്രഖ്യാപിച്ചത്. 2016ലെ ട്വന്റി-20 ലോകകപ്പിന് ശേഷം ടീമിൽ നിന്ന് വിട്ട് നിന്ന സാറ ചികിത്സകൾക്ക് ശേഷം 2017ലെ ഏകദിന ലോകകപ്പോടെയാണ് ടീമിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞിടെ നടന്ന വനിതാ അഷസിൽ നിന്നും സാറ പിന്മാറിയിരുന്നു. 2006ൽ തന്റെ പതിനേഴാം വയസിലാണ് സാറ ഇംഗ്ലണ്ടിന്റെ ജേഴ്സിയിൽ അരങ്ങേറ്രം നടത്തിയത്.
വിരമിക്കൽ സങ്കടകരമാണ്. ഇത് ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമാണ്. എന്നാൽ എന്റെ മാനസീകവും ശാരീരികവുമായ ആരോഗ്യത്തിന് ഇത് ശരിയായ തീരുമാനമാണ്.
സാറ
ഇംഗ്ലണ്ടിനായി 126 ഏകദിനങ്ങളിലും 10 ടെസ്റ്റിലും 90 ട്വന്റി-20 മത്സരങ്ങളിലും കളിച്ചു
6533 റൺസ് എല്ലാ ഫോർമാറ്രിലുമായി നേടി
232 പുറത്താക്കലുകളും മൂന്ന് ഫോർമാറ്രിലുമായി സാറയുടെ പേരിലുണ്ട്