സൽമാൻ ഖാൻ അവതാരകനാകുന്ന ബിഗ്‌ബോസ് ഹിന്ദി പതിപ്പിന്റെ പതിമൂന്നാം സീസണിന് തുടക്കമാകുന്നതിന് മുമ്പ് ബിഗ്ബോസ് ഹൗസിന്റെ അകത്തളക്കാഴ്ചകൾ പുറത്തുവിട്ട് നിർമ്മാതാക്കൾ. മ്യൂസിയം തീമാണ് ഇത്തവണ വീടിന് നൽകിയിരിക്കുന്നത്.
ബിഗ് ബോസ് മത്സരാർത്ഥികളിൽ കൂടുതലും യുവത്വം നിറഞ്ഞവരായതിനാലാകാം വീട്ടിലും ആ പ്രസരിപ്പ് കാണാം. പിങ്കും പർപ്പിളും ഇടകലർന്ന നിറമാണ് വീടിന്റെ ഇന്റീരിയറിന് ഉപയോഗിച്ചിരിക്കുന്നത്. പ്രശസ്ത ബോളിവുഡ് ആർട്ട് ഡയറക്ടറും ഡിസൈനറുമായ ഒമങ് കുമാറാണ് വീടിന്റെ ഡിസൈൻ ചെയ്തിരിക്കുന്നത്.
ചുവരുകളിൽ കടുനിറത്തിലുള്ള നിറങ്ങളാണ് നൽകിയിരിക്കുന്നത്. ആഡംബരം നിറഞ്ഞ ഡൈനിംഗ് ടേബിളും സീലിംഗിന് വ്യത്യസ്തത നൽകി ഹാങ്ങിങ് ലൈറ്റുകളും വീട്ടിനുള്ളിൽ കാണാം.
18500 ചതുരശ്രഅടിയിലാണ് വീട് ഒരുക്കിയിരിക്കുന്നത്. 93 ക്യാമറകളാണ് മത്സരാർത്ഥികളെ നിരീക്ഷിക്കാനായി വച്ചിട്ടുള്ളത്. വച്ചിട്ടുള്ളത്. പ്ലാസ്റ്റികിന്റെ ഉപയോഗം പരമാവധി ഒഴിവാക്കിയാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മ്യൂസിയം എന്ന ആശയത്തെ ആധാരമാക്കിയാണ് ഇക്കുറി വീട് ഒരുക്കിയിരിക്കുന്നത്. അറുനൂറോളം ജോലിക്കാർ ചേർന്ന് ആറുമാസത്തെ പരിശ്രമത്തിലൂടെയാണ് വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ ഉണ്ടാക്കിയത്.