ഗർഭകാലത്ത് വിവിധ രുചികളോടുള്ള പ്രിയം സ്വാഭാവികമാണ്. എന്നാൽ ഗർഭിണിക്ക് പ്രമേഹമുണ്ടെങ്കിൽ ആഹാര നിയന്ത്രണം അനിവാര്യമാണ്. അരിയാഹാരം ഒരു നേരമായി ചുരുക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് പ്രമേഹം സങ്കീർണമാക്കും.
കിഴങ്ങുവർഗങ്ങളായ ഉരുളക്കിഴങ്ങ്, കപ്പ, കാച്ചിൽ, കിഴങ്ങ് എന്നിവയും ഏത്തപ്പഴം, ചക്ക, മാങ്ങ, മുന്തിരിങ്ങ, എന്നീ പഴവർഗങ്ങളും ബേക്കറി അടക്കം മധുരപലഹാരങ്ങളും കഴിവതും ഒഴിവാക്കുക. ഫാസ്റ്റ് ഫുഡ് , കോള അടക്കമുള്ള മധുര പാനീയങ്ങൾ എന്നിവയും ദോഷം ചെയ്യും. ധാരാളം വെള്ളം കുടിക്കുക. മോരുംവെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം, മധുരം ചേർക്കാത്ത പാൽ എന്നിവ കുടിക്കാം. മധുരം തീരെക്കുറഞ്ഞ പഴച്ചാറുകൾ പരിമിതമായി മാത്രം കഴിക്കുക.
പ്രോട്ടീൻ ഭക്ഷണം കൂടുതൽ കഴിക്കുക. പയർ, മുട്ടയുടെ വെള്ള, നിലക്കടല, പയർ, കടല, കശുഅണ്ടിപ്പരിപ്പ്, ബദാം എന്നിവ പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങളാണ്.