
മമ്മൂട്ടി, ഉണ്ണി മുകുന്ദൻ പ്രാചി തെഹ്‌ലൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ബിഗ് ബഡ്ജറ്റ് ബ്രഹ്‌മാണ്ഡ ചിത്രം 'മാമാങ്ക'ത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. ഗംഭീര പ്രൊഡക്‌ഷൻ ക്വാളിറ്റി വാഗ്‌ദാനം ചെയ്യുന്ന ചിത്രം, 17ാം നൂറ്റാണ്ടിൽ നിളാ തീരത്ത് നടന്ന മാമാങ്ക മഹോത്സവത്തിന്റെ പശ്ചാത്തലത്തിൽ ഉദയം ചെയ്ത ചാവേർ തലവന്റെ കഥയാണ് ചിത്രം പറയുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഈ വേഷത്തിലെത്തുന്നത്. ചരിത്രസിനിമയായിരിക്കുമ്പോഴും മാസ് ഫീലാണ് ചിത്രത്തിന്റെ ടീസർ നൽകുന്നത്. കളരിമുറകളും മറ്റും കാട്ടുന്ന ഷോട്ടുകൾ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രീതിയിലാണ് അണിയറ പ്രവർത്തകർ തയ്യാറാക്കിയിരിക്കുന്നത്. എം. പദ്മകുമാർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. തിരക്കഥ ശങ്കർ രാമകൃഷ്ണൻ.
ചിത്രത്തിന്റെ ടീസർ കാണാം: