snake-master-

കഴിഞ്ഞ രണ്ട് ദിവസങ്ങൾക്ക് മുൻപ് ആലപ്പുഴ ജില്ലയിൽ ചാരമൂട് എന്ന സ്ഥലത്ത് സുധാകരൻ എന്ന ആളുടെ വീടിന്റെ പറമ്പിൽ തടികൾ കൂട്ടിയിട്ടിരുന്നു. അവിടെ ഒരു പാമ്പിനെ കണ്ടു എന്ന് പറഞ്ഞ് കോന്നി റെയ്ഞ്ച് ഓഫീസറെ വിളിച്ച് അറിയിച്ചു. അപ്പോൾ തന്നെ വാവയെ വിവരം അറിയിച്ചു. സ്ഥലത്ത് വൻ ജനാവലി. വാവ തടികൾ മാറ്റി പാമ്പിനെ പിടികൂടി. ഇത് നിസാരക്കാരൻ അല്ല, കോടികൾ വില പറയുന്ന വിദേശ വിപണിയിൽ താരമായ ഇരുതല മൂരി പാമ്പാണ്. കണ്ടവർക്ക് എല്ലാം അതിശയവും, ആകാംഷയും. ഈ പാമ്പിനെ ആണ് ഇന്ന് വാവ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ഇരുതല പാമ്പിനെ വിദേശത്ത് കടത്തിക്കൊണ്ട് പോകുന്ന നിരവധി കള്ളക്കടത്ത് സംഘത്തെ ഫോറസ്റ്റുകാർ പിടികൂടിയിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു. തിരുവനന്തപുരത്ത്, പൂജപ്പുര സ്‌നേക്ക് പാർക്കിൽ നിന്നും മൃഗശാലയിൽ നിന്ന് വരെ കള്ളക്കടത്ത് സംഘം ഇരുതല പാമ്പിനെ കടത്തിക്കൊണ്ട് പോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വാവയ്ക്ക് ഇത് ആദ്യമായാണ് ഇത്ര വലിപ്പമുള്ള ഇരുതല മൂരിയെ കിട്ടുന്നത്. ഇതിന്റെ പ്രത്യേകതകളും, ഇത് വരെ അറിയാത്ത പുതിയ അറിവുകളും ആണ് വാവ ഇന്നത്തെ എപ്പിസോഡിൽ പ്രേക്ഷകർക്ക് മുന്നിൽ പങ്കുവയ്ക്കുന്നത്.