news

1. പാലായിലെ വിജയത്തില്‍ പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാലായിലേത് സര്‍ക്കാരിന്റെ ഭരണത്തിന്റെ വിജയം എന്ന് വെള്ളാപ്പള്ളി. കേരളത്തില്‍ വിലയുള്ള ഭരണം എന്ന് ഫലം തെളിയിച്ചു. സര്‍ക്കാരിനെ ജനം അംഗീകരിച്ചു. അതേസമയം, തോല്‍വി നേരിട്ടവര്‍ക്കും വെള്ളാപ്പള്ളിയുടെ വിമര്‍ശനം. ജോസ്. കെ മാണിക്ക് നേതൃപാടവം ഇല്ല. പാലാ ബിഷപ്പിന് പോലും ജോസ് ടോം ജയിക്കണം എന്ന് ആഗ്രഹം ഇല്ലായിരുന്നു. പാലാ ബിഷപ്പ് കാപ്പനെ അനുകൂലിച്ചു. എസ്.എന്‍.ഡി.പിയുടെ മാത്രം വിജയം എന്ന് അവകാശമില്ല. അഹങ്കാരത്തിന് കയ്യും കാലും വച്ച് തമ്മിലടിച്ചു. അധികാരത്തിന് വേണ്ടി കാണിച്ചത് തറവേലകള്‍ എന്നും ജോസ്.കെ മാണിക്ക് എതിരെ വെള്ളാപ്പള്ളിയുടെ വിമര്‍ശനം.




2. കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ പ്രാപ്തി ഇല്ലാത്തവര്‍ എന്നും വെള്ളാപ്പള്ളിയുടെ കുറ്റപ്പെടുത്തല്‍. കൂടെ നിക്കുന്നവരെ നുള്ളിയും മാന്തിയും ബി.ജെ.പി നോവിക്കുന്നു. ബി.ഡി.ജെ.എസ് പാലായില്‍ വോട്ട് മറിച്ചു എന്ന് പറഞ്ഞതിലുള്ള പ്രതിഷേധവും അദ്ദേഹം പ്രകടിപ്പിച്ചു. ഘടക കക്ഷികള്‍ക്ക് ബി.ജെ.പി വില നല്‍കുന്നില്ല. അതേസമയം, വരാന്‍ ഇരിക്കുന്ന ഉപതിരഞ്ഞെടുപ്പിലും വെള്ളാപ്പള്ളിയുടെ പ്രതികരണം. മാദ്ധ്യമങ്ങളോട് ഉള്ള വെള്ളാപ്പള്ളിയുടെ പ്രതികരണം, ഷാനി മോളെ പിന്തുണയ്ക്കാതെ. ഷാനി മോളെ നോമിനേറ്റ് ചെയ്തത് കാന്തപുരം എന്ന് പറഞ്ഞു കേട്ടു. അരൂരില്‍ ഇപ്പോള്‍ പ്രവചിക്കാന്‍ ആയിട്ടില്ല എന്നും വെള്ളാപ്പള്ളി നടേശന്‍. ചിത്രം പൂര്‍ണമായിട്ട് നിലപാട് പറയാം എന്നും വെള്ളാപ്പള്ളി.
3. മരടിലെ ഫ്ളാറ്റുകളില്‍ നിന്ന് നാളെ ഒഴിപ്പിക്കല്‍ നടപടി തുടങ്ങും എന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഫ്ളാറ്റ് ഉടമകള്‍ക്ക് സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കും. പിന്നീട് ഫ്ളാറ്റ് നിര്‍മ്മാതാക്കളില്‍ നിന്നും ഈ തുക ഈടാക്കും. അതിനിടെ, ഫ്ളാറ്റ് നിര്‍മ്മാതക്കളുടെ സ്വത്ത് കണ്ട് കെട്ടാനുള്ള നടപടി ആരംഭിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കൊച്ചില്‍ യോഗം ചേരും. നഗരസഭ കൗണ്‍സില്‍ യോഗം ആരംഭിച്ചു. നഗരസഭ സെക്രട്ടറിയുടെ ചുമതല ഉള്ള സബ് കളക്ടര്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. ഇതിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ബഹളം.
4. അതേസമയം, മരടിലെ ഫ്ളാറ്റുകള്‍ ഉപാധികളോടെ ഒഴിയാന്‍ തയ്യാര്‍ എന്ന് ഫ്ളാറ്റ് ഉടമകള്‍. ഇതിനായി താമസക്കാര്‍ മുന്നോട്ട് വച്ചത് നാല് ഉപാധികള്‍. വെള്ളവും വൈദ്യുതിയും ഉടന്‍ പുനസ്ഥാപിക്കണം. നഷ്ടപരിഹാര തുകയായ 25 ലക്ഷം രൂപ ഒഴിയുന്നതിന് മുന്‍പ് കൈമാറണം. തങ്ങള്‍ക്ക് കൂടി ബോധ്യപ്പെട്ട അനുയോജ്യമായ പുനരധിവാസം ഉറപ്പാക്കണം എന്നും ഫ്ളാറ്റ് ഉടമകള്‍. ഒഴിയാന്‍ കൂടുതല്‍ സമയം വേണം എന്നും ആവശ്യം.
5. മരടില്‍ ഫ്ളാറ്റ് പൊളിക്കാനുള്ള നടപടികള്‍ തുടരുന്നതിനിടെ സര്‍ക്കാര്‍ നിയോഗിച്ച പുതിയ സെക്രട്ടറിയ്ക്ക് എതിരെ നഗരസഭ ഭരണസമിതി രംഗത്ത്. ഫ്ളാറ്റ് പൊളിക്കലിന് മാത്രമായി നിയമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നില്ല എന്നും ഭരണ സ്തംഭനം ആണെന്നും കാണിച്ച് സര്‍ക്കാരിന് കത്തയച്ചു. സെക്രട്ടറി ചുമതലയില്‍ വന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ നഗര സഭയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപടുന്നില്ല എന്നാണ് കൗണ്‍സിലിന്റെ പരാതി. തന്റെ ചുമതല ഫ്ളാറ്റ് പൊളിക്കല്‍ മാത്രമാണ് എന്ന് സബ് കളക്ടര്‍ അറിയിച്ചതായും, ഫയലുകളില്‍ ഒപ്പിടാന്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വിസമ്മതിക്കുന്നത് നഗരസഭയുടെ ഭരണം തന്നെ താറുമാറാക്കുക ആണെന്നും ആണ് സര്‍ക്കാരിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നത്.
6. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉള്ള യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതോടെ അതൃപ്തി പരസ്യമാക്കി നേതാക്കള്‍ രംഗത്ത്. കോന്നിയിലെ സ്ഥാനാര്‍ത്ഥി മോഹന്‍ രാജിന്റെ സ്ഥാനാര്‍ത്ഥിത്വം അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെ എന്ന് അടൂര്‍ പ്രകാശ്. റോബിന്‍ പീറ്ററിന് എതിരായ എസ്.എന്‍.ഡി.പിയുടെ എതിര്‍പ്പിനെ കുറിച്ച് പിന്നീട് പറയാം എന്നും പ്രതികരണം. വിജയ സാധ്യതയുള്ള സ്ഥാനര്‍ത്ഥിയുടെ പേര് നിര്‍ദേശിച്ചിരുന്നു. പ്രാദേശിക എതിര്‍പ്പുകളെ കുറിച്ച് ചര്‍ച്ചയ്ക്ക് ഇല്ല എന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
7. പത്തനംതിട്ട ഡി.സി.സി.സിക്ക് എതിരെ റോബിന്‍ പീറ്ററും രംഗത്ത്. ഒരു വിഭാഗം തനിക്ക് എതിരെ വ്യക്തിഹത്യ നടത്തി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി ഉള്ളവര്‍ കോന്നിയില്‍ ഉണ്ട്. സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതില്‍ നിരാശയില്ല. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കും എന്നും റോബിന്‍ പീറ്റര്‍.
8. അതേസമയം, ഉപ തിരഞ്ഞെടുപ്പിലേക്ക് ഉള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. അരൂരില്‍ ഷാനിമോള്‍ ഉസ്മാനും കോന്നിയില്‍ പി.മോഹന്‍രാജും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ആകും. എറണാകുളത്ത് ടി.ജെ വിനോദും വട്ടിയൂര്‍കാവില്‍ കെ.മോഹന്‍കുമാറും തന്നെയാണ് സ്ഥാനാര്‍ത്ഥികള്‍. ഒറ്റ പേരുള്ള പട്ടിക കെ.പി.സി.സി ഹൈക്കമാന്‍ഡിന് കൈമാറിത് ഇന്നലെ രാത്രിയോടെ. മഞ്ചേശ്വരത്ത് എം.സി ഖമറുദ്ദീനെ നേരത്തെ തന്നെ ലീഗ് സ്ഥാനാര്‍ത്ഥി ആയി പ്രഖ്യാപിച്ചിരുന്നു. ഷാനിമോള്‍ക്ക് അരൂര്‍ പിടിക്കാനുള്ള ചുമതല കെ.പി.സി.സി നല്‍കിയത് മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവില്‍. കോന്നി എ ഗ്രൂപ്പ് എടുത്തതോടെ ആണ് അരൂര്‍ ഐ ക്ക് നല്‍കിയത്.
9. പാലായിലെ തോല്‍വിയില്‍ പരസ്പരം പഴിചാരി ജോസ്.കെ മാണിയും ജോസഫും. പാലാ ഉപതിരഞ്ഞെടുപ്പിലെ തോല്‍വി ധിക്കാരത്തിന്റെ ഫലം എന്ന് പി.ജെ ജോസഫ്. ജോസ് പക്ഷത്തിന്റെ ധിക്കാരപരമായ നിലപാടിന് ഉള്ള തിരിച്ചടി ആണ് തോല്‍വി. തങ്ങള്‍ക്ക് ചിഹ്നം വേണ്ട എന്ന് ജോസ് പക്ഷം നിലപാട് എടുത്തിരുന്നു എന്ന് പി.ജെ ജോസഫ്. തിരഞ്ഞെടുപ്പ് ഫലം വിലിയിരുത്താന്‍ ആയി ജോസഫ് വിഭാഗം അല്‍പസമയത്തിന് അകം നേതൃയോഗം ചേരും. അതേസമയം, തോല്‍വി വസ്തു നിഷ്ടമായി പരിശോധിക്കും എന്ന് ജോസ്. കെ മാണി. ചിഹ്നം ലഭിക്കാതിരിക്കാന്‍ അപക്വമായി പ്രവര്‍ത്തിച്ചു. ജോസഫ് വിഭാഗത്തിന്റെ പ്രസ്താവനകളും രാഷ്ട്രീയ മര്യാദ ഇല്ലാത്തത്. തനിക്ക് എതിരെ വ്യക്തിഹത്യ നടത്തുന്ന ആരോപണങ്ങള്‍.