തന്നെക്കുറിച്ചും തനിക്കെതിരെയും ഉള്ള ട്രോളുകൾ എന്നും തമാശയോടെ സ്വീകരിച്ചിട്ടുള്ള ആളാണ് ബോളിവുഡ് നടനും 'ബിഗ് ബി' അമിതാഭ് ബച്ചന്റെ മകനുമായ അഭിഷേക് ബച്ചൻ. അത്തരത്തിൽ അടുത്തിടെ പുറത്തുവന്ന ഒരു സോഷ്യൽ മീഡിയ മീമിനോടും പ്രതികരിച്ചിരിക്കുകയാണ് അഭിഷേക്. സിദ്ധാർത്ഥ് മൽഹോത്ര നായകനായെത്തിയെ 'മാർജാവാൻ' എന്ന ചിത്രവുമായി ബന്ധമുള്ളതാണ് ട്രോൾ. ചിത്രത്തിന്റെ ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്ന 'ജിമ്മ'നായ ഒരു കഥാപാത്രത്തിന് അഭിഷേകുമായി മുഖസാമ്യമുണ്ടെന്നാണ് സോഷ്യൽ മീഡിയാ യൂസേഴ്സിന്റെ കണ്ടെത്തൽ.
Thank you! Went full #beastmode in the gym for this one. 😂
Jokes apart. That’s not me!
But wish the entire team of #Marjaavaan all the best. Looking great. @Riteishd @SidMalhotra @zmilap @nikkhiladvani https://t.co/YIySCIt7hJ— Abhishek Bachchan (@juniorbachchan) September 27, 2019
എന്നാൽ ഇതിനോട് രസകരമായാണ് അഭിഷേക് പ്രതികരിച്ചിരിക്കുന്നത്. 'നന്ദി, ഇതിനായി ഞാൻ പൂർണമായ 'ബീസ്റ്റ്മോഡാ'ണ് സ്വീകരിച്ചത്(ലാഫ് ഇമോജി). തമാശകൾ മാറ്റിവച്ച് പറയട്ടെ. അത് ഞാനല്ല! പക്ഷെ മാർജാവാന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഞാൻ എന്റെ വിജയാശംസകൾ നൽകുന്നു. സംഭവം അടിപൊളിയാണ്!' സിദ്ധാർഥ്മൽഹോത്രയെയും മാർജാവാന്റെ അണിയറ പ്രവർത്തകരെയും ടാഗ് ചെയ്തുകൊണ്ട് അഭിഷേക് ബച്ചൻ ട്വീറ്റ് ചെയ്തു. മിലാപ് സാവേരി സംവിധാനം ചെയ്യുന്ന 'മാർജാവാ'നിൽ സിദ്ധാർത്ഥിന്റെ 'കുള്ളൻ' വില്ലനായി എത്തുന്നത് റിതേഷ് ദേശ്മുഖാണ്. ഷാരൂഖ് ഖാന്റെ 'സീറോ'യ്ക്ക് ശേഷം പ്രധാന വേഷത്തിൽ ഒരു കുള്ളൻ കഥാപാത്രം എത്തുന്ന ബോളിവുഡ് ചിത്രമെന്ന പ്രത്യേകതയും 'മാർജാവാനു'ണ്ട്.