kerala-tourism

തിരുവനന്തപുരം: വിനോദ സഞ്ചാരികൾക്ക് വേണ്ട പുത്തൻ അറിവുകളും കേരളത്തിന്റെ പ്രകൃതിഭംഗിയുടെ ആകർഷകമായ ദൃശ്യങ്ങളും പങ്കുവയ്ക്കുന്ന കേരള ടൂറിസം ഫേസ്ബുക്ക് പേജ് (https://www.facebook.com/keralatourismofficial) 34.81ലക്ഷം ലൈക്കുമായി ആഗോളതലത്തിൽ നാലാം സ്ഥാനത്ത്. ആസ്‌ട്രേലിയ, അമേരിക്ക, ദുബായ് എന്നീ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളിൽ.

മലേഷ്യ, സിങ്കപ്പൂർ, തായ്‌‌ല‌‌ൻഡ് എന്നീ രാജ്യങ്ങളിലെ ടൂറിസം ഫേസ്ബുക്ക് പേജുകളെ മറികടന്ന് ദക്ഷിണേഷ്യയിൽ ഒന്നാം സ്ഥാനവും കേരള ടൂറിസം പേജ് കരസ്ഥമാക്കി. കഴിഞ്ഞ രണ്ട് വർഷത്തെക്കാൾ മൂന്നുമടങ്ങ് വർദ്ധനയാണ് കേരള ടൂറിസം പേജിൽ ഇപ്പോൾ ഉണ്ടായിട്ടുള്ളത്. 13.36 ലക്ഷം ലൈക്കുമായി ഗുജറാത്ത് ടൂറിസത്തിന്റെ ഫേസ്ബുക്ക് പേജാണ് ഇന്ത്യയിൽ രണ്ടാം സ്ഥാനത്ത്.

കേ​ര​ള ടൂ​റി​സം ഫേ​സ്​​ബു​ക്ക് പേ​ജി​ൽ ലൈ​ക്കു​ക​ളു​ടെ എ​ണ്ണം ക​ഴി​ഞ്ഞ ര​ണ്ടു വർഷ​ത്തേ​ക്കാ​ൾ മൂ​ന്നു​മ​ട​ങ്ങ് വ​ർ​ദ്ധി​ച്ച് 3,481,239 ആ​യി. മു​ഖ്യ​ധാ​ര​യി​ലു​ള്ള ടൂ​റി​സം ഫേ​സ്​​ബു​ക്ക് പേ​ജു​ക​ളാ​യ മ​ലേ​ഷ്യ​ക്ക്​ 3.3 ദ​ശ​ല​ക്ഷ​വും വി​സി​റ്റ്​ സിം​ഗ​പ്പൂ​രി​ന് 3.2 ദ​ശ​ല​ക്ഷ​വും അ​മെ​യ്സി​ങ് താ​യ്​​ല​ൻഡി​ന് 2.6 ദ​ശ​ല​ക്ഷ​വും ലൈ​ക്കു​ക​ളാ​ണു​ള്ള​ത്. രാ​ജ്യ​ത്തെ മ​റ്റ്​ ടൂ​റി​സം വ​കു​പ്പു​ക​ളു​ടെ ഫേ​സ്​​ബു​ക്ക് പേ​ജു​ക​ളെ​ക്കാ​ൾ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ് കേ​ര​ളം.

സു​സ്ഥി​ര​മാ​യ സ​മൂ​ഹ-​ഡി​ജി​റ്റ​ൽ മാദ്ധ്യമ ​പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​തെ​ന്ന്​ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. 2021ഒാ​ടെ കേ​ര​ള ടൂ​റി​സം ഫേ​സ്​​ബു​ക്ക് പേ​ജി​നെ ലോ​ക​ത്തിൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന്​ ടൂ​റി​സം സെ​ക്ര​ട്ട​റി റാ​ണി ജോ​ർജ്, ഡ​യ​റ​ക്ട​ർ പി. ​ബാ​ല​കി​ര​ൺ എ​ന്നി​വ​ർ അ​റി​യി​ച്ചു