wallet

പണത്തിനായി ജ്യോതിഷവും വാസ്തുവുമെല്ലാം പല വിധത്തിലുള്ള ഉപായങ്ങൾ പറയുന്നുണ്ട്. വാസ്തുപ്രകാരം പേഴ്‌സിൽ പണം നിറയാൻ ചില കാര്യങ്ങൾ വിവരിയ്ക്കുന്നുണ്ട്. ഇവയിൽ പ്രധാനമാണ് തുളസിയിലയുടെ കാര്യം. പരിശുദ്ധമായി കണക്കാക്കുന്ന ചെടിയാണ് തുളസി. മഹാ വിഷ്ണുവിന്റെയും മഹാലക്ഷ്മിയുടെയും സാന്നിദ്ധ്യം കുടികൊളളുന്ന പരമപവിത്രമായ ചെടിയാണ് തുളസി എന്ന് ദേവീഭാഗവതത്തിൽ പറയുന്നുണ്ട്. ആയുർവേദത്തിൽ ദിവ്യ ഔഷധമായി പരിഗണിക്കുന്ന തുളസിക്ക് ഈശ്വര പദമാണു നൽകിയിരിക്കുന്നത്. തുളസിക്കാട് കണ്ടു മരിക്കുന്നവർക്കും തുളസിമാല ധരിക്കുന്നവർക്കും മോക്ഷപ്രാപ്തിയുണ്ടാകുമെന്ന് വിശ്വസിക്കുന്നു.

പണ്ടുകാലത്ത് പഴമക്കാർ ചെവിക്കു പിന്നിൽ തുളസിയില ചൂടുന്നത് പതിവായിരുന്നു. ഇതിന് കാരണം മറ്റൊന്നുമല്ല. മനുഷ്യ ശരീരത്തിലെ ഏറ്റവും കൂടുതൽ ആഗിരണശക്തിയുളള സ്ഥലം ചെവിക്കു പുറകിലാണ്. ചെവിക്കു പിന്നിലെ ത്വക്കിലൂടെ തുളസിയുടെ ഓഷധഗുണം ശരീരം വേഗം ആഗിരണം ചെയ്യുന്നു. മുമ്പ് പരമ്പരാഗതമായി വീടുകളിലെല്ലാം തുളസിത്തറകെട്ടി തുളസിച്ചെടിയെ സംരക്ഷിച്ച് പൂജിച്ചാരാധിച്ചിരുന്നു. തുളസിക്ക് ഒട്ടനവധി ഗുണങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്.

basil-leaf

യാത്രയ്ക്കിറങ്ങും മുമ്പ് മുറ്റത്തുനിൽക്കുന്ന തുളസിയില നുള്ളി പേഴ്സിലോ യാത്ര ചെയ്യുന്ന വാഹനത്തിലോ വയ്ക്കുന്നത് അത്യുത്തമമാണെന്നാണ് വിശ്വാസം. യാത്രയ്ക്കിറങ്ങുമ്പോൾ തുളസിയില പേഴ്സിൽ വച്ചാൽ യാത്ര ശുഭകരമായി ലക്ഷ്യത്തിലെത്തുമെന്നും പറയപ്പെടുന്നു. കൂടാതെ അഞ്ച് തുളസിയില പേഴ്സിൽ സൂക്ഷിച്ചാൽ ജീവിതത്തിൽ ഐശ്വര്യവും നേട്ടവും സാമ്പത്തിക സ്ഥിരതയും നൽകുന്നതിന് സഹായിക്കും എന്നും വിശ്വാസമുണ്ട്.

പണത്തിനു വേണ്ടി പെടാപ്പാടു പെടുന്നവരാണ് പലരും. കണ്ണാടിയിൽ പ്രതിഫലനം ഉണ്ടാകുന്ന വിധം നല്ല ഗുണമുള്ള കണ്ണാടിയുള്ള പേഴ്‌സ് ഉപയോഗിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതിൽ പണത്തിന്റെ പ്രതിഫലനമുണ്ടാകും. അതായത് വയ്ക്കുന്ന പണം ഇരട്ടിയായി കാണുന്ന രീതിയിലെങ്കിൽ ഏറെ നല്ലതാണ് എന്നും പറയപ്പെടുന്നു.