pineapple

ഭക്ഷണശേഷം ഡിസേർട്ട് കഴിക്കുക എന്നത് ഏതാണ്ട് എല്ലാവരും ശീലിച്ചുപോരുന്ന ഒരു കാര്യമാണ്. നല്ല തണുപ്പും മധുരവുമുള്ള ഭക്ഷണപദാർത്ഥങ്ങളാണ് ഇതിനായി പലരും ഉപയോഗിക്കുന്നത്. എന്നാൽ തീയിൽ ചുട്ടെടുത്ത ഡിസേർട്ടിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ് ബ്രസീലിയൻ ഗ്രിൽഡ് പൈനാപ്പിൾ ഡിസേർട്ട്! ഭക്ഷണശേഷമോ, ഭക്ഷണത്തിന് ഒപ്പമോ കഴിക്കുന്ന ഈ ചൂടൻ ഡിസേർട്ട് വളരെ അനായാസമായി പാകം ചെയ്ത് എടുക്കാവുന്നതാണ്. ബ്രൗൺ ഷുഗർ, കറുവാപ്പട്ട പൊടിച്ചത് എന്നിവ നീളത്തിൽ വെട്ടിയെടുത്ത പൈനാപ്പിൾ കഷണങ്ങളിൽ നന്നായി പുരട്ടിയ ശേഷം പത്ത് മിനിറ്റ് നേരത്തേക്ക് ഇത് തീയിൽ ചുട്ടെടുക്കുകയാണ് വേണ്ടത്.

നീളമുള്ള ടൂത്ത് പിക്കുകളോ ഉപയോഗിക്കാം. കറുവാപ്പട്ടയ്‌ക്കൊപ്പമോ അല്ലെങ്കിൽ അതിന് പകരമോ വനിലയും ഉപയോഗിക്കാവുന്നതാണ്. വനിലയുടെ ഉപയോഗം ഇതിന്റെ രുചി ഒന്നുകൂടി കൂട്ടും. പത്ത് മിനിറ്റ് നേരത്തേക്ക് കരിഞ്ഞുപോകാതെ ചെറിയ തീയിലോ കനലിലോ വേണ്ടവിധം ഇത് ചുട്ടെടുക്കണം. പൈനാപ്പിൾ കഷണങ്ങളുടെ ഓരോ വശവും നന്നായി വെന്തുകിട്ടാൻ ഇടക്കിടയ്ക്ക് ഈ കഷണങ്ങൾ മറിച്ചിട്ട് കൊടുക്കുകയും വേണം. നന്നായി പാചകം ചെയ്ത ശേഷം അധികം ചൂടാറാതെ ഇത് കഴിക്കുന്നതാണ് ഉത്തമം. ചുട്ട പൈനാപ്പിൾ ഇഷ്ടമില്ലാത്തവർക്ക് ഇതേ ചേരുവകൾ ചേർത്ത് ഇത് വേവിച്ചെടുക്കുകയും(ബേക്ക്) ചെയ്യാം. അങ്ങേനെയാണെങ്കിൽ രുചി ഒന്നുകൂടി കൂടും. കുബൂസിന്റെയോ മീറ്റ് സ്റ്റേക്കുകളുടെയോ ഇത് കഴിച്ചാൽ കലക്കും!