ന്യൂഡൽഹി: മാരുതി സുസുക്കി പെർഫോമൻസ് ഹാച്ച്‌ബാക്കായ ബലേനോ ആർ.എസിന് ഒരുലക്ഷം രൂപ വിലക്കിഴിവ് പ്രഖ്യാപിച്ചു. ഉത്സവകാല ഓഫറുകൾ കൂടിച്ചേരുമ്പോൾ ബലേനോ ആർ.എസിന് 1.65 ലക്ഷം രൂപയുടെ ഇളവ് ഉപഭോക്താവിന് ലഭിക്കും. 1.0 ലിറ്റർ ബൂസ്‌റ്റർജെറ്റ് പെട്രോൾ എൻജിനുള്ള ബലേനോ ആർ.എസിന് ഇപ്പോൾ 7.88 ലക്ഷം രൂപയാണ് ഡൽഹി എക്‌സ്‌ഷോറൂം വില.
കഴിഞ്ഞവാരം തിരഞ്ഞെടുത്ത മോഡലുകൾക്ക് 5,000 രൂപ വിലക്കിഴിവും മാരുതി പ്രഖ്യാപിച്ചിരിക്കുന്നു. ഓൾട്ടോ 800, ഓൾട്ടോ കെ10, സ്വിഫ്‌റ്റ് ഡീസൽ, സെലെറിയോ, ബലേനോ ഡീസൽ, ഇഗ്‌നിസ്, ഡിസയർ ഡീസൽ, ടൂർ എസ്. ഡീസൽ, വിറ്റാര ബ്രെസ, എസ്-ക്രോസ് എന്നിവയ്ക്കാണ് വിലയിളവ്.