baleno

മുംബയ്: ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരം സെപ്‌തംബർ 20ന് സമാപിച്ച വാരത്തിൽ 38.8 കോടി ഡോളർ കുറഞ്ഞ് 42,857.20 കോടി ഡോളറിലെത്തി. കൈവശമുള്ള വിദേശ കറൻസികളുടെ (ഡോളർ, യൂറോ, പൗണ്ട്, യെൻ) മൂല്യത്തിലുണ്ടായ കുറവാണ് തിരിച്ചടിയായത്. തൊട്ടുമുമ്പത്തെ വാരത്തിൽ, 64.9 കോടി ഡോളറിന്റെ കുറവും ശേഖരത്തിലുണ്ടായിരുന്നു.

വിദേശ നാണയ ആസ്‌തി സെപ്‌തംബർ 20ന് അവസാനിച്ച ആഴ്‌ചയിൽ 12.50 കോടി ഡോളർ താഴ്‌ന്ന് 39,667 കോടി ഡോളറായി. കരുതൽ സ്വർണ ശേഖരം 25.9 കോടി ഡോളർ ഇടിഞ്ഞ് 2,784.3 കോടി ഡോളറിലുമെത്തിയെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട് വ്യക്തമാക്കി. കഴിഞ്ഞ ആഗസ്‌റ്റിൽ വിദേശ നാണയ ശേഖരം സർവകാല ഉയരമായ 43,057.20 കോടി ഡോളറിൽ എത്തിയിരുന്നു.