ശാരീരിക അളവെടുപ്പ്/വാക്കിംഗ് ടെസ്റ്റ്
കാറ്റഗറി നമ്പർ 544/2017 പ്രകാരം വനം വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് 2019 ഒക്‌ടോബർ 14, 15, 16, 19, 22, 23 തീയതികളിൽ രാവിലെ 3.30 മുതൽ തിരുവനന്തപുരം, സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് ശാരീരിക അളവെടുപ്പും വാക്കിംഗ് ടെസ്റ്റും നടത്തും. അറിയിപ്പ് പ്രൊഫൈൽ, രജിസ്റ്റർ ചെയ്ത ഫോൺ നമ്പരിലേക്ക് എസ്.എം.എസ് വഴി അയച്ചിട്ടുണ്ട്. പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുളള അഡ്മിഷൻ ടിക്കറ്റും ഒരു അംഗീകൃത അസൽ തിരിച്ചറിയൽ രേഖയും സഹിതം അനുവദിച്ചിട്ടുളള തീയതിയിലും സ്ഥലത്തും ഹാജരാകണം. അല്ലാത്തവർക്ക് പിന്നീട് വീണ്ടും അവസരം നൽകില്ല.
ഓൺലൈൻ പരീക്ഷ റദ്ദാക്കി
കാറ്റഗറി നമ്പർ 217/2018 പ്രകാരം ആരോഗ്യവകുപ്പിൽ ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് 2 തസ്തികയിലേക്ക് 2019 ജൂലൈ നാലിന് നടന്ന ഓൺലൈൻ പരീക്ഷ റദ്ദാക്കി. പുന:പരീക്ഷാ തീയതി തീരുമാനിക്കുന്ന മുറയ്ക്ക് പ്രസിദ്ധപ്പെടുത്തും.