
പരീക്ഷ മാറ്റി
30 ന് ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ലാബ് പരീക്ഷ
ഏഴാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) ജൂലൈ 2019 (സപ്ലിമെന്ററി) സിവിൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ 30ന് നടത്താനിരുന്ന എൻവയോൺമെന്റൽ എൻജിനിയറിംഗ് ലാബ് പരീക്ഷ ഒക്ടോബർ ഒന്നിലേക്ക് മാറ്റി.
ഏഴാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) ജൂലൈ 2019 (സപ്ലിമെന്ററി) ബയോടെക്നോളജി ആൻഡ് ബയോകെമിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ ലാബ്/പ്രാക്ടിക്കൽ പരീക്ഷ 30 നും ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിന്റെ ലാബ്/പ്രാക്ടിക്കൽ ഒക്ടോബർ മൂന്നിനും നടക്കും.
നാലാം സെമസ്റ്റർ ബി.എസ്സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ്, ബി.എം.എസ് ഹോട്ടൽ മാനേജ്മെന്റ് എന്നിവയുടെ പ്രാക്ടിക്കൽ ഒക്ടോബർ ഒമ്പത് മുതൽ 11 വരെ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
കൺസൾട്ടൺസി സർവീസ്
അറബി പഠന വകുപ്പിൽ ഡിഗ്രി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, പാസ്‌പോർട്ട്, വിസ, ഡ്രൈവിംഗ് ലൈസൻസ്, വിവാഹ സർട്ടിഫിക്കറ്റ്, പവർ ഒഫ് അറ്റോണി, ജനന സർട്ടിഫിക്കറ്റ്, സാലറി സർട്ടിഫിക്കറ്റ്, റെസിഡൻസ് ഐ.ഡി തുടങ്ങിയ ഔദ്യോഗിക രേഖകൾ അറബിയിൽ നിന്ന് ഇംഗ്ലീഷിലേക്കും ഇംഗ്ലീഷിൽ നിന്ന് അറബിയിലേക്കും തർജ്ജമ ചെയ്ത് അറ്റസ്റ്റ് ചെയ്ത് നൽകുന്ന സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: http://www.arabicku.in/en/consultancy. ഫോൺ: 0471 2308846