സ്കൂൾ കുട്ടികളുടെ കൂട്ടയോട്ടത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിക്കൊണ്ടിരിക്കുന്നത്. വിസിലടിച്ചാൽ അപ്പൊ ഒാടിത്തുടങ്ങണം എന്ന അദ്ധ്യാപകരുടെ നിർദേശമാണ് കുട്ടികളെ കൺഫ്യൂഷനിലാക്കിയത്. ആര് ഒാടണം എന്ന നിർദേശം കുട്ടികൾക്ക് നൽകിയിരുന്നില്ല. ഓട്ടമത്സരത്തിലെ നിയമം അനുസരിച്ച് വിസിലടിച്ചാൽ ഉടൻ ഓടേണ്ടത് മത്സരാർഥികളാണ്. എന്നാൽ വിസിലടി കേട്ടതോടെ ഒാട്ടം കാണാനെത്തിയ കുട്ടികളും ഒാട്ടം തുടങ്ങി. ഇതോടെ അദ്ധ്യാപകരും കൺഫ്യൂൽനിലായി. എന്നാൽ ട്രാക്കിൽ ഒാടിത്തുടങ്ങിയ കുട്ടികൾ പ്രശ്നങ്ങളില്ലാതെ ഫിനിഷിംഗ് പോയിന്റിലെത്തുന്നതും വീഡിയോയിൽ കാണുന്നുണ്ട്.
വീഡിയോ