bhagath-singh-

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീര വിപ്ലവകാരി ഭഗത് സിംഗിന്റെ 112-ാം ജന്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് നടൻ പൃഥ്വിരാജ്.. "പ്രത്യയശാസ്ത്രത്തിനും രാഷ്ട്രീയത്തിനും വിശ്വാസത്തിനുമപ്പുറം.. നിങ്ങൾ വിശ്വസിക്കുന്ന ഒരു കാരണത്തിനായി മരണം വരെ പോരാടാനുള്ള ദൃഢനിശ്ചയം. അതും വെറും 23 വയസുള്ളപ്പോൾ.... യഥാർത്ഥ വീര്യം, ധൈര്യം, ദേശസ്‌നേഹം എന്നിവയുടെ പ്രതീകമാണ്... ഭഗത്‌സിംഗ് "പൃഥ്വിരാജ് കുറിച്ചു.

പ‍ൃഥ്വി നായകനായെത്തിയ 'സെവൻത് ഡേ' എന്ന ചിത്രത്തിലെ ഏറെ പ്രശസ്തമായ സംഭാഷണമാണ് പലരും പോസ്റ്റിന് താഴെ കമന്റായി കുറിച്ചത്..

"കർണൻ, നെപ്പോളിയൻ, ഭഗത് സിംഗ് . ഇവർ മൂന്ന് പേരുമാണ് എന്റെ ഹീറോസ്.. ഡോണ്ട് യൂ സീ ദി ഐറണി..."എന്നാണ് ചിത്രത്തിലെ പൃഥ്വിയുടെ കഥാപാത്രം പറയുന്ന ഡയലോഗ്. പൃഥ്വിയോട് ഭഗത് സിംഗിന്റെ ബയോപിക് ചെയ്യണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്