തിരുവനന്തപുരം: നിംസ് മെഡിസിറ്റിയിൽ നടക്കുന്ന ദ്വിദിന ഹൃദയാരോഗ്യ മേള മുൻ എം.പിയും സി.പി.ഐ ദേശീയ നിർവാഹക സമിതി അംഗവുമായ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ഗാന്ധി സ്‌മാരക നിധി ചെയർമാൻ ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു.
നൂറുൽ ഇസ്ളാം യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാൻസലറും നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്‌ടറുമായ എം.എസ്. ഫൈസൽഖാൻ, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ്, മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി ലതികാ സുഭാഷ്, അഡ്വ. വണ്ടൂർ അബൂബക്കർ, നിംസ് മെഡിസിറ്റി കോ-ഓർഡിനേറ്റർ ശിവകുമാർ രാജ്, നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ.കെ.എ. സജു എന്നിവർ സംസാരിച്ചു.
നിംസ് ഹൃദ്രോഗ നിർണയ ക്യാമ്പിൽ രജിസ്‌റ്റർ ചെയ്‌തവർക്ക് സൗജന്യമായി ഇ.സി.ജി., എക്കോ പരിശോധന കൂടാതെ 30 ശതമാനം ഇളവിൽ നാലുമാസം വരെ കാർഡിയോളജി എക്‌സിക്യൂട്ടീവ് ചെക്കപ്പ് ലഭ്യമാകും. എല്ലാ ടെസ്‌റ്റുകളും ഉൾപ്പെടെ ആൻജിയോഗ്രാം 5,000 രൂപയ്ക്ക് ലഭ്യമാകും. ലാബ് ടി.എം.ടി ടെസ്‌റ്റുകൾക്ക് 30 ശതമാനം കിഴിവുണ്ട്. ഹൃദയ ശസ്‌ത്രക്രിയ മരുന്നുകളുൾപ്പെടെ 1.75 ലക്ഷം രൂപയ്ക്ക് ലഭ്യമാകും. മെഡിക്കൽ ക്യാമ്പ് ഇന്നും തുടരും.