ന്യൂയോർക്ക്:പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഐക്യരാഷ്‌ട്രസഭയിൽ ചുട്ട മറുപടി നൽകിയ ഇന്ത്യൻ വിദേശമന്ത്രാലയത്തിലെ ഫസ്റ്റ് സെക്രട്ടറി വിദിശ മൈത്ര (39) സോഷ്യൽ മീഡിയയിൽ താരമായി. 2009 ബാച്ച് ഐ. എഫ്. എസ് ഓഫീസറായ വിദിശ മൈത്ര 39ാം റാങ്കോടെയാണ് സിവിൽ സർവീസ് പാസായത്. പരിശീലന കാലത്ത് ബെസ്റ്റ് ട്രെയിനിംഗ് ഓഫീസർക്കുള്ള അംബാസർ ബിമൽ സന്യാൽ സ‌്‌മാരക സ്വർണ മെഡൽ നേടിയിരുന്നു. നിലവിൽ വിദേശമന്ത്രാലയത്തിലെ പോളിസി പ്ലാനിംഗ് ആൻഡ് റിസർച്ച് ഡെപ്യൂട്ടി ഡയറക്ടറാണ്.ഐക്യ രാഷ്‌ട്ര സഭയിൽ ഇന്ത്യയുടെ പുതിയ ഓഫീസർമാരിൽ ഒരാളാണ്.യു. എൻ. രക്ഷാസമിതിയുടെ മേഖലാ ഓഫീസറാണ്. ഷാങ്ഹായ് സഹകരണ സംഘടനയുടെ ചുമതലയുമുണ്ട്.