tuna-fish

കടലിൽ ചൂണ്ടയിട്ട് പിടിച്ച 23 കോടി രൂപയോളം വില വരുന്ന മത്സ്യത്തെ യുവാവ് കടലിൽ തന്നെ ഉപേക്ഷിച്ചു. മത്സ്യത്തിന് ഏകദേശം മൂന്ന് മില്യൺ യൂറോ (23.19കോടി രൂപ) വില വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ജപ്പാൻകാർക്ക് ഏറെ പ്രിയപ്പെട്ട മത്സ്യമായ ട്യൂണയാണ് ഡേവ് എഡ്വേർഡ്‌സ് എന്ന യുവാവ് പിടിച്ചത്. എട്ടര അടി നീളമുള്ള ട്യൂണ മത്സ്യത്തിന് 270 കിലോ ഭാരമാണ് ഉണ്ടായിരുന്നത്.

അയർലൻഡിൽ നിന്നും ലഭിക്കുന്ന ഈ വർഷത്തെ ഏറ്റവും വലിയ ട്യൂണ മത്സ്യമാണ് ഡേവിന്റെ ചൂണ്ടയിൽ കുടുങ്ങിയതെന്നും റിപ്പോർട്ടുകളുണ്ട്. ഇത്രയും വിലയേറിയ മത്സ്യത്തെ കടലിലേക്ക് തന്നെ തിരികെ തുറന്നുവിടാൻ കാണിച്ച യുവിവിന്റെ മനസിനെ സോഷ്യൽ മീഡിയ അഭിന്ദിച്ചു. വിൽക്കാൻ വേണ്ടിയോ ഭക്ഷണാവശ്യത്തിനോ വേണ്ടിയല്ല മത്സ്യം പിടിച്ചത്. പിടിച്ച മത്സ്യത്തിൽ പ്രത്യേകതരം ടാഗ് ഇട്ട ശേഷം അവയെ സ്വതന്ത്രമാക്കുകയാണ് ചെയ്തതെന്ന് എഡ്വേർഡ്‌സ് പറയുന്നു. അറ്റ്‌ലാന്റിക് സമുദ്രത്തിലെ മത്സ്യങ്ങളുടെ കണക്കെടുക്കുന്ന സംഘത്തിലെ അംഗമാണ് യുവാവ്. വെസ്റ്റ് കോര്‍ക്ക് ചാര്‍ട്ടേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഭാഗമായാണ് എഡ്വേർഡ്‌സിന്റെ പ്രവര്‍ത്തനം.