ശ്രീനഗർ: ജമ്മു കാശ്മീരിലെ റമ്പാൻ ജില്ലയിലെ ബതോത്തെയിലുണ്ടായ വെടിവെപ്പിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെ ഒരു സൈനികന് വീരമൃത്യു. . രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായും സൈനിക വക്താവ് അറിയിച്ചു. അതേസമയം ഭീകരർ ബന്ദിയാക്കിയ പ്രദേശവാസിയെ രക്ഷപ്പെടുത്തിയതായും സൈന്യം അറിയിച്ചു.
പ്രദേശത്ത് സൈന്യം തെരച്ചിൽ നടത്തുകയാണ്. സൈനികർക്കു നേരെ അഞ്ചംഗ സംഘം വെടിയുതിർക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെ ഭീകരർ അടുത്തുള്ളൊരു വീട്ടിലേക്ക് കയറി ഒളിച്ച ശേഷം വീട്ടിലുള്ളവരെ ബന്ദിയാക്കുകയായിരുന്നു. വിജാർ കുമാർ എന്ന തുന്നൽക്കാരന്റെ വീട്ടിലാണ് ഭീകരർ ഒളിച്ചത്. വിജാറിനെ മാത്രം ബന്ദിയാക്കി നിർത്തിയ ശേഷം മറ്റുള്ളവരെ വിട്ടയക്കുകയായിരുന്നു.
ജനറൽ റിസർവ് എഞ്ചിനീയർ ഫോഴ്‌സ് ക്വാർട്ടേഴ്സുകളിൽ ഒന്നിൽ ഒന്നില്‍ ഒളിച്ചു കഴിയുകയായിരുന്ന ഭീകരര്‍ സമീപത്തു കൂടെ ആർമിയുടെ പട്രോളിംഗ് സംഘം കടന്നു പോയതും ഗ്രനേഡ് എറിയുകയായിരുന്നു. പിന്നാലെ വെടിവെപ്പുമുണ്ടായി. ഇതോടെയാണ് സൈന്യം തിരിച്ചടിച്ചത്.