തൃശൂർ: കേരള ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോട് അനുബന്ധിച്ച് കെ.എസ്.എഫ്.ഇ അവതരിപ്പിച്ച ഫ്ളോട്ട്, പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ രണ്ടാംസ്ഥാനം നേടി. പ്രവാസികൾ ഉൾപ്പെടെയുള്ള മലയാളികളുടെ അവസ്ഥ സൂചകമാക്കി നിർമ്മിച്ച ഫ്ളോട്ടിന്റെ ഉപജ്ഞാതാവ് തൃശൂർ സ്വദേശി മണികണ്ഠൻ കല്ലാറ്റ് ആണ്. വിപിൻ, ശ്രീരാഗ്, വിനിൽദാസ് എന്നിവർ സഹായികളും. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് കെ.എസ്.എഫ്.ഇ തിരുവനന്തപുരം മേഖലാ എ.ജി.എം വി. വിജയകുമാർ പുരസ്‌കാരം ഏറ്റുവാങ്ങി.