കൊച്ചി: 'ക്ളീൻ ഇന്ത്യ" സന്ദേശവുമായി റിലയൻസ് ജിയോ 900 നഗരങ്ങളിലെ റെയിൽവേ സ്‌റ്റേഷനുകളിൽ നിന്ന് ഒരേസമയം പ്ളാസ്‌റ്റിക് മാലിന്യം മുക്തമാക്കുന്ന ദൗത്യത്തിൽ ഏർപ്പെട്ടു. 'ജിയോ സ്വച്‌ഛ് റെയിൽ അഭിയാൻ" എന്ന പേരിൽ നടന്ന പരിപാടിയിൽ 25,000ത്തിലേറെ ജിയോ ജീവനക്കാർ പങ്കെടുത്തു. കേരളത്തിൽ 30ഓളം സ്‌റ്റേഷനുകളിലെ എൻട്രി പോയിന്റുകൾ, വിശ്രമ മുറികൾ, ഓപ്പൺ സിറ്റിംഗ് ഏരിയ, ഓവർ ബ്രിഡ്‌ജ്, വ്യാപാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്ന് സിംഗിൾ യൂസ് പ്ളാസ്‌റ്റിക്കുകൾ ശേഖരിച്ചു. ഇവ പ്രത്യേക ഏജൻസികളുടെ സഹായത്തോടെ സംസ്‌കരിക്കും.