ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിങ്ങിന്റെ ജന്മദിനം രാജ്യം ആഘോഷിച്ചത്. സോഷ്യൽ മീഡിയയിലും അദ്ദേഹത്തിന്റെ ജന്മദിനം വലിയതോതിൽ ആഘോഷിക്കപ്പെട്ടിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച് ഒരു വീഡിയോ ആണ് പിറന്നാൾ ദിനത്തിൽ കൂടുതൽ ചർച്ചയായത്. കേക്ക് മുറിക്കുന്ന മൻമോഹൻ സിങിന്റെ കയ്യിൽ നിന്ന് കത്തി വാങ്ങി രാഹുൽ ഗാന്ധി കേക്ക് മുറിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. പിറന്നാൾ ദിനത്തിൽ പോലും മൻമോഹൻ സ്വന്തമായി ഒരു കാര്യം ചെയ്യാനുള്ള അധികാരം ഇല്ലെന്ന തരത്തിലുള്ള പ്രചാരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആരാധകനായ ഷെഫാലി വൈദ്യയാണ് ഈ വീഡിയോ പങ്കുവെച്ചത്. എന്നാൽ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണ്. ഈ വീഡിയോയെ കുറിച്ച് വൈദ്യ പറഞ്ഞ കാര്യങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രാഹുൽ ഗാന്ധി മൻമോഹന്‍ സിംഗിന്റെ കൈ ബലമായി പിടിച്ച് കേക്ക് മുറിക്കുന്നുവെന്നാണ് ആരോപണം. എന്നാൽ ഈ വീഡിയോ മൻമോഹൻ സിങ്ങിന്റെ ജന്മദിനത്തിലുള്ളതല്ലെന്നാണ് സത്യം. കോൺഗ്രസ് സ്ഥാപക ദിനത്തിൽ രാഹുൽ ഗാന്ധിയും മൻമോഹന്‍ സിംഗും ചേർന്ന് കേക്ക് മുറിക്കുന്നതാണ് ഈ വീഡിയോ. മൻമോഹൻ സിംഗിനെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് വീഡിയോ പ്രചരിപ്പിച്ചത്. കോൺഗ്രസ് സോഷ്യൽ മീഡിയ വിംഗ് 2018ൽ ട്വീറ്റ് ചെയ്ത വീഡിയോ ആണ് വ്യാജ പ്രചാരണത്തിന് വേണ്ടി ഉപയോഗിച്ചത്
#ManmohanSingh is not even free to cut his own cake. pic.twitter.com/ziIjvFpdlS
— Rishi Bagree ऋषि 🇮🇳 (@rishibagree) September 26, 2019