കൊച്ചി∙ ഇന്റർനെറ്റിലെ അധോലോകം എന്നാണ് ഡാർക് വെബ് ഡാർക് നൈറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ഡാർക്‌വെബ് കേരളത്തിലും ഗുരുതരമായ സുരക്ഷാ ഭീഷണി ഉയർത്തുന്നതായി കേരള പൊലീസിന്റെ സൈബർ വിഭാഗം കണ്ടെത്തി. ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പ്, ലഹരിക്കടത്ത്, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നിവയിൽ ഡാർക്‌വെബ് ഉപയോഗിക്കുന്നവരുടെ പങ്ക് വർധിക്കുന്നതായാണു കണ്ടെത്തിയത്.
മനുഷ്യക്കടത്ത്, ഉപയോക്താക്കളെ വഞ്ചിക്കൽ, പെൺകുട്ടികളെ ദുരുപയോഗം ചെയ്യൽ, ആയുധവിൽപന, കൊലപാതകം, ഭീകരവാദം, മാനഭംഗം മുതൽ പെൺകുട്ടികളെ വിൽപനയ്ക്ക് വയ്ക്കുന്നത് വരെയാണ് ഡാർക് വെബിൽ നടക്കുന്നുണ്ട്. ഡാർക്ക് വെബിൽ വിൽക്കാൻ വച്ചിരിക്കുന്നത് നിരവധി പെൺകുട്ടികളെയാണ് ലക്ഷക്കണക്കിനു മലയാളികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങളും ഡാർക്‌വെബ്ബിലെ സൈറ്റുകളിൽ വിൽപനയ്ക്കു വച്ചിട്ടുണ്ട്. ഇതിൽ സഹകരണ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളുമുണ്ട്. 5 മുതൽ 30 വരെ യുഎസ് ഡോളർ ആണ് ഓരോ അക്കൗണ്ടിനും വിലയിട്ടിരിക്കുന്നത്. ഒ.ടി.പി (വൺടൈം പാസ് വേഡ്) കൂടി ലഭിച്ചാൽ തട്ടിപ്പുകാർക്ക് ഇടപാടു നടത്താൻ കഴിയുമെന്നു പൊലീസ് മുന്നറിയിപ്പു നൽകുന്നു.
ഇത്തരത്തിൽ ഡാർക്ക്-നെറ്റ് ചൈൽഡ് അശ്ലീല വെബ്‌സൈറ്റിന്റെ ഉടമയായ കനേഡിയനായ ബെഞ്ചമിൻ ഫോക്ക്നർ അമേരിക്കയിൽ അറസ്റ്റിലാകുമ്പോൾ ഇയാളുടെ പക്കലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലുണ്ടായിരുന്ന ആയിരത്തോളം പെൺകുട്ടികളുടെ പോൺ ശേഖരത്തിൽ 47,000 ചിത്രങ്ങളും 2,900 വിഡിയോകളും ഉണ്ടായിരുന്നു. 2016 നവംബറിൽ അധികൃതർ അടച്ചുപൂട്ടിയ മറ്റൊരു ഡാർക്ക്നെറ്റ് ചൈൽഡ് അശ്ലീല സൈറ്റിന്റെ അഡ്മിനിസ്ട്രേറ്റർ ഫോക്കനറുടെ സഹപ്രവർത്തകനായിരുന്നു. ഇരുവർക്കുംകോടതി ജീവപര്യന്തം തടവാണ് വിധിച്ചത്.
മലയാളികൾ വ്യാപകമായി ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നവരാണെന്നതും തട്ടിപ്പിനുള്ള സാധ്യത വർധിപ്പിക്കുന്നു. കൊച്ചി സൈബർ പൊലീസ് സ്റ്റേഷൻ അടുത്തിടെ പ്രതികളെ പിടികൂടിയ ഒരു ഓൺലൈൻ ബാങ്കിങ് തട്ടിപ്പു കേസിൽ, അക്കൗണ്ട് വിവരങ്ങൾ ചോർന്നതു ഡാർക്‌വെബ് വഴിയാണ്. ഡാർക് വെബ് വഴി ലഹരിമരുന്നു കടത്തിയ 3 കേസുകൾ ഇതിനകം സംസ്ഥാനത്തു കണ്ടെത്തിയതായി എ.ഡി.ജി.പി മനോജ് ഏബ്രഹാം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
രാസലഹരിമരുന്നു കടത്തു വ്യാപകമായതിനു പുറകിലും ഡാർക്‌വെബ് ആണെന്നും സൈബർ വിഭാഗത്തിനു തെളിവു ലഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ ലഭിക്കുന്ന എല്ലാ ലഹരിമരുന്നുകളും കേരളത്തിലും എത്തുന്നതായി സംശയിക്കണമെന്നു സൈബർ വിദഗ്ധരും നർക്കോടിക്സ് കൺട്രോൾ ബ്യൂറോ, പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരും പറയുന്നു.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സൈറ്റുകൾ കേരളത്തിൽ വർധിക്കുന്നതായും പൊലീസ് കണ്ടെത്തി. ഇവയെപ്പറ്റിയുള്ള അന്വേഷണവും ഡാർക്‌വെബ്ബിലാണെത്തി നിൽക്കുന്നത്. വന്യജീവികൾ, വിഗ്രഹങ്ങൾ, പുരാവസ്തുക്കൾ, ചന്ദനം തുടങ്ങിയവ വിൽക്കാൻ മലയാളികൾ ഡാർക്‌വെബ്ബിനെ ആശ്രയിക്കുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കള്ളനോട്ട്, ലഹരിക്കടത്ത്, ബാങ്കിങ് തട്ടിപ്പ്, ഹാക്കിംഗ്, ആയുധ വിൽപന, കള്ളക്കടത്ത്, ഭീകരപ്രവർത്തനം, സാത്താൻ പൂജ, മനുഷ്യക്കടത്ത്, കുട്ടികളുടെ അശ്ലീല വിഡിയോ, ദുർമന്ത്രവാദം, കൊലപാതക ക്വട്ടേഷൻ തുടങ്ങി ‘ഡാർക് വെബി’ലൂടെ എന്തും ചെയ്യാം. ബിറ്റ്കോയിൻ അടക്കമുള്ള ഡിജിറ്റൽ കറൻസിയിലാണ് ഇടപാടുകൾ. ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പുകാർ, ബാങ്ക് ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങൾ പണം കൊടുത്തു വാങ്ങുന്നതു ഡാർക്‌വെബ്ബിൽ നിന്നാണ്.
ഡാർക്‌വെബ്ബിലെ സൈറ്റ് ഉടമകളെയും ഇടപാടുകാരെയും പിടികൂടുക എളുപ്പമല്ല. ഇവർ വ്യത്യസ്ത ബ്രൗസറാണുപയോഗിക്കുന്നത്. സൈറ്റുകൾ ഏതു രാജ്യത്താണു ഹോസ്റ്റ് ചെയ്തിരിക്കുന്നതെന്നു കണ്ടെത്തുക ദുഷ്കരം. സൈറ്റിലേക്കുള്ള വഴി പല രാജ്യങ്ങളുടെ നെറ്റ്‌വർക്കുകളിലൂടെയായിരിക്കും. ഇടപാടുകൾ ഡിജിറ്റിൽ കറൻസി വഴി ആയതിനാൽ യഥാർഥ വ്യക്തികളെ കണ്ടെത്താനും ബുദ്ധിമുട്ടാണ്.
ഫോക്ക്നറെയും കൂട്ടാവലിയെയും അറസ്റ്റുചെയ്തതുപോലെ യു.എസിലെയും യൂറോപ്പിലെയുമൊക്കെ അന്വേഷണ ഏജൻസികൾ ഡാർക്‌വെബ്ബിലെ ലഹരിമരുന്നു സൈറ്റുകൾ പൂട്ടിക്കുകയും യഥാർഥ ഉടമകളെ കണ്ടെത്തി തടവിലാക്കുകയും ചെയ്തിട്ടുണ്ട്. സൈറ്റ് ഹാക്ക് ചെയ്തു പൂട്ടിക്കുകയാണു മറ്റൊരു രീതി. പക്ഷേ, ഒന്നു പൂട്ടിയാൽ പത്തെണ്ണം എന്ന നിലയിലാണ് ഇത്തരം സൈറ്റുകൾ പൊട്ടിമുളയ്ക്കുന്നതെന്ന് അന്വേഷണ ഏജൻസികൾ സമ്മതിക്കുന്നു.