മുസാഫർപൂർ: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ബീഹാറിലെ മുസാഫർപുർ ജില്ലാ കോടതിയിൽ കേസ്. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിനാണ് കേസ് നൽകിയിരിക്കുന്നത്. സുധീർ കുമാർ ഓജ എന്ന അഭിഭാഷകനാണ് ഇമ്രാൻ ഖാനെതിരെ ചീഫ് ജുഡീഷ്വൽ മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തത്.
ഐക്യരാഷ്ട്രസഭയിലെ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ ഇമ്രാൻ ഖാൻ ഇന്ത്യക്കെതിരെ പരാമർശങ്ങൾ നടത്തുകയും ആണവ യുദ്ധഭീഷണി മുഴക്കിയെന്നും അഭിഭാഷകൻ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ ഇമ്രാൻ ഖാനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദ്ദേശം നൽകണമെന്നാണ് അഭിഭാഷകന്റെ ആവശ്യം. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയ നടപടിക്ക് പിന്നാലെ ഇമ്രാൻ ഖാന്റെ പരാമർശങ്ങൾ.
ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ ജീവിത്തെ ആസ്പദമാക്കി നിർമ്മിച്ച 'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റർ' എന്ന ചിത്രത്തിലെ അഭിനേതാക്കൾക്കെതിരെയും ഇതേ അഭിഭാഷകൻ ഹർജി നല്‍കിയിരുന്നു.