modi

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരാഴ്‌ച നീണ്ട അമേരിക്കൻ സന്ദർശനത്തിന് ശേഷം ഇന്നലെ തിരിച്ചെത്തി. പാലം വിമാനത്താവളത്തിന്റെ ടെക്‌നിക്കൽ ഏരിയയിൽ ബി. ജെ. പി. മോദിക്ക് ഗംഭീര സ്വീകരണം നൽകി. ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർ പങ്കെടുത്തു.

അമേരിക്കയിൽ വൻ വിജയമായ ഹൗഡി മോദി സംഗമവും യു. എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചയും യു. എൻ പൊതു സഭയിലെ പ്രസംഗവും ആയിരുന്നു മോദിയുടെ പ്രധാന പരിപാടികൾ.