ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ലിവർ പൂൾ തോൽവി അറിയാതെ കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ഷെഫീൽഡ് യുണൈറ്രഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയ ലിവർപൂൾ പോയിന്റ് ടേബിളിൽ വ്യക്തമായ ലീഡോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.70-ാം മിനിറ്രിൽ ജ്യോർജീനിയോ വിജ്നാൾഡം ആണ് ലിവറിന്റെ വിജയ ഗോൾ നേടിയത് ഷെഫീൽഡ് ഗോളി ഡീൻ ഹെൻഡേഴ്സ് വരുത്തിയ പിഴവാണ് ലിവർപൂളിന്റെ ഗോളിന് പിന്നിലെ പ്രധാനഘടകം ആയത്. മറ്രൊരു മത്സരത്തിൽ ചെൽസി ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ബ്രൈറ്രൺ ഹോൾ ആൽബിയോണിനെ കീഴടക്കി. പെനാൽറ്രിയിലൂടെ ജോർജീഞ്ഞോയും (പെനാൽറ്റി), വില്യനുമാണ് ചെൽസിക്കായി ലക്ഷ്യം കണ്ടത്. സ്റ്രാംഫോർഡ് ബ്രിഡ്ജിൽ ലാംപാർഡിന്റെ പരിശീലനത്തിൻ കീഴിൽ ചെൽസിയുടെ ആദ്യ പ്രിമിയർ ലീഗ് ജയമാണിത്. മറ്ര് മത്സരങ്ങളിൽ ടോട്ടനം 2-1ന് സൗത്താംപ്ടണെയും വൂൾവ്സ് 2-0 ത്തിന് വാറ്റ്ഫോർഡിനെയും കീഴടക്കി.