honey-trap-

ഭോപാൽ: മദ്ധ്യപ്രദേശിനെ ഞെട്ടിച്ച ഹണി ട്രാപ്പ് കേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വ്യക്തിപരമായ ലാഭം ലക്ഷ്യമിട്ട് ഭരണസംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയ ഇന്ത്യയിലെ ഏ​റ്റവും വലിയ ഹണിട്രാപ്പ് കേസെന്നാണാണ് അന്വേ,​ണ സംഘം ഇതിനെ വിലയിരുത്തുന്നത്.

കേസിലെ മുഖ്യപ്രതി ശ്വേത വിജയ് ജെയിൻ ഒരിക്കൽ രാഷ്ട്രിയത്തിൽ ഒരുകൈനോക്കാനിറങ്ങി പരാജയപ്പെട്ടിരുന്നു. തുടർന്നാണ് ഹണിട്രാപ്പിലേക്ക് മാറുന്നത്. ഇതിനായി ആരതി ദയാൽ,​ ബർഖ ഭട്നഗർ എന്നിീ പെൺകുട്ടികളെയാണ് ഇവർ ഉപയോഗപ്പെടുത്തിയത്.

ഭോപ്പാലിലെ ഒരു ആഡംബര ക്ലബ് കേന്ദ്രീകരിച്ചായിരുന്നു കരിച്ചായിരുന്നു മുപ്പത്തിയൊൻപതുകാരിയായ ശ്വേതയുടെ പ്രവർത്തനം. ക്ലബിൽ എത്തുന്ന രാഷ്ട്രീയക്കാരെയും ഉന്നത ഉദ്യോഗസ്ഥരെയും പെൺകുട്ടികളെ കാണിച്ചു വശീകരിച്ച് ക്ലബിൽ എത്തിക്കുന്നതിൽ നിന്നായിരുന്നു തുടക്കം. പിന്നീട് ഇതിന്റെ വിഡിയോ ചിത്രീകരിക്കും. അതുപയോഗിച്ചായിരുന്നു ശ്വേതയുടെ ബ്ലാക്ക് മെയിലിംഗ്. കോടികൾ പണമായിട്ടോ അല്ലെങ്കിൽ സുപ്രധാനമായ സർക്കാർ രേഖയോ കരാറോ ഇതായിരുന്നു ശ്വേതയുടെ ആവശ്യം.

ആഡംബര ക്ലബിലെ അംഗങ്ങളായ മന്ത്റിമാരും ഉദ്യോഗസ്ഥരും ബുക്ക് ചെയ്യുന്ന മുറികളിലേക്കാണ് ആദ്യകാലത്ത് പെൺകുട്ടികളെ എത്തിച്ചിരുന്നത്. എന്നാൽ കേസന്വേഷണത്തിൽ ക്ലബിലെ പല 'ചെക്ക് ഇൻ' വിവരങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. സിസിടിവിയിൽ നിന്നുൾപ്പെടെയുള്ള ദൃശ്യങ്ങൾ കണ്ടെത്തുകയാണ് സംഘത്തിന് മുന്നിലുള്ള ലക്ഷ്യം. പക്ഷേ സിസിടിവി ദൃശ്യങ്ങളും പലതും 'അപ്തത്യക്ഷമായെന്നാണു' ഏറ്റവും പുതിയ വിവരം.

പെൺവാണിഭ സംഘം തന്നെ ബ്ലാക്‌മെയിൽ ചെയ്ത് 3 കോടി രൂപ ആവശ്യപ്പെട്ടതായുള്ള ഇൻഡോർ മുനിസിപ്പൽ കോർപറേഷൻ എൻജിനീയർ ഹർഭജൻ സിങ്ങിന്റെ പരാതിയിലായിരുന്നു ഹണിട്റാപ് കേസ് ചുരുളഴിയുന്നത്. ഇയാളെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. ബിരുദ വിദ്യാർഥിനിയായ പതിനെട്ടുകാരിയെ കാണിച്ചായിരുന്നു ഹർഭജനെ കുടുക്കിയത്. ഇരുവരും ഒന്നിച്ചുള്ള വിഡിയോ ശ്വേതയുടെ സഹായി ആരതി ദയാൽ പകർത്തുകയും ചെയ്തു. എട്ടു മാസത്തോളം വിഡിയോയുടെ പേരിൽ ഹർഭജന് പണം നൽകേണ്ടി വന്നു. ഒടുവിൽ മൂന്നു കോടി ആവശ്യപ്പെട്ടപ്പോഴായിരുന്നു പൊലീസിൽ പരാതി നൽകിയത്.

ആരതിയെ വിളിച്ച് 50 ലക്ഷം നൽകാമെന്ന് ഹർഭജനെക്കൊണ്ടു പറയിച്ചായിരുന്നു അറസ്​റ്റ്. പ്റത്യേക അന്വേഷണ സംഘം ഇതുവരെ ശ്വേത വിജയ്, സഹായികളായ ആരതി ദയാൽ, ശ്വേത സ്വപ്നിൽ ജെയ്ൻ, മോണിക്ക യാദവ്, ബർഖ സോണി, ഓംപ്റകാശ് കോറി എന്നിവരെ അറസ്​റ്റ് ചെയ്തിട്ടുണ്ട്.

ക്ലബുകൾ, ഹോട്ടലുകൾ, വീടുകൾ, ഫാം ഹൗസ്, ഗെസ്​റ്റ് ഹൗസ് എന്നിവിടങ്ങളിൽ മാത്രമല്ല ട്രെയിനിൽ വരെ പലരും യുവതികളുമായി ബന്ധപ്പെടുന്ന വീഡിയോകളാണ് പൊലീസിനു ലഭിച്ചിരിക്കുന്നത്. രാജസ്ഥാൻ, മഹാരാഷ്ട്ര, ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെത്തി പകർത്തിയ വിഡിയോകളും തട്ടിപ്പ്സംഘത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.

വിഡിയോകൾക്കും മ​റ്റു തെളിവുകൾക്കുമൊപ്പം കോടിക്കണക്കിനു രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലഭിച്ച വിഡിയോകളുടെ ഫൊറൻസിക് പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും പൊലീസിന്റെ അടുത്ത നടപടി.

തന്റെ കയ്യിലുള്ള വിഡിയോകളും സെക്സ് ചാ​റ്റ് സ്‌ക്റീൻ ഷോട്ടുകളും ഉൾപ്പെടെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി അനധികൃമായി ശ്വേത വിവിധ കമ്പനികൾക്കു നേടിക്കൊടുത്ത കരാറുകൾ ഒട്ടേറെയാണ്. ഐ.എ.എസുകാരും ചലച്ചിത്ര പ്രവർത്തകരുമെല്ലാം ഉൾപ്പെട്ട ആയിരത്തിലേറെ സെക്സ് ചാ​റ്റ് ക്ലിപ്പുകൾ, ലൈംഗിക വിഡിയോകൾ, ഓഡിയോ തുടങ്ങിയവയും കണ്ടെടുത്തവയിലുണ്ട്. മായ്ച്ചു കളഞ്ഞ പല ദൃശ്യങ്ങളും മെമ്മറി കാർഡുകളിൽ നിന്നും ഹാർഡ് ഡിസ്‌കുകളിൽ നിന്നും തിരിച്ചെടുക്കുന്ന ജോലിയും തുടരുകയാണ്.

തുടക്കത്തിൽ ഒരുമിച്ചായിരുന്നെങ്കിലും പിന്നീട് ശ്വേതയ്ക്കു കീഴിൽ തന്നെ വിവിധ വിഭാഗങ്ങളായിട്ടായിരുന്നു പെൺകെണി സംഘത്തിന്റെ പ്രവർത്തനം. ഒരു വിഭാഗത്തിനു നേതൃത്വം വഹിച്ചിരുന്ന ബർഖ സോണി കോൺഗ്രസിന്റെ മുൻ ഐടി സെൽ പ്രവർത്തകൻ അമിത് സോണിയുടെ ഭാര്യയാണ്. ബിജെപി, കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ പെൺകെണിയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഇൻഡോറിൽ നിന്നും ഭോപാലിൽ നിന്നും അറസ്​റ്റ് ചെയ്ത പെൺകുട്ടികളെ പല മന്ത്റിമാരുടെയും എംഎൽഎമാരുടെയും മുൻ എംപിമാരുടെയും വസതികളിലും ഓഫിസുകളിലും കണ്ടതായി പലരും മൊഴി നൽകിയിട്ടുണ്ട്. കേസിൽ ബ്ലാക്ക് മെയിലിങ് നേരിടേണ്ടി വന്ന മുൻ എംപിമാരിലൊരാൾ ആത്മഹത്യയ്ക്കും ശ്റമിച്ചതായി റിപ്പോർട്ടുകളുണ്ട്. ബിജെപിയുടെ മൂന്നു മുൻ മന്ത്റിമാരുമായും ഇൻഡോറിലെ മുൻ എംഎൽഎയുമായും തനിക്കു ബന്ധമുണ്ടായിരുന്നെന്ന് ശ്വേതയും സമ്മതിച്ചിട്ടുണ്ട്.


മുൻ കേന്ദ്രമന്ത്റിയുടെ മകന്റെ പേരാണ് പട്ടികയിൽ ഏ​റ്റവും പുതുതായി എത്തിയിരിക്കുന്നത്. പെൺകെണി സംഘത്തിന്റെ പിടിയിൽ നിന്നു രക്ഷപ്പെടുത്താൻ മന്ത്റി ഇടപെട്ട് കോടികൾ നൽകിയതായും റിപ്പോർട്ടുണ്ട്. മകൻ ഉൾപ്പെട്ട ഒരു വിഡിയോയിൽ നിന്നാണ് ഇതിന്റെ തെളിവ് ലഭിച്ചത്. എന്നാൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.