പുരുഷൻമാരുലുണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങളിൽ പോൺ വീഡിയോയും ഒരു പ്രധാനപങ്കുവഹിക്കുന്നുണ്ടെന്ന് നിഗമനം.. ലൈംഗിക വിഷമങ്ങൾക്ക് പരിഹാരം തേടിയ പുരുഷൻമാരിൽ നടത്തിയ പഠനങ്ങളിലാണ് പുതിയ നിരീക്ഷണം.. കുറച്ചുകാലം പോൺ വീഡിയോകൾ കാണാതിരുന്നപ്പോൾ തങ്ങളുടെ പ്രശ്നങ്ങൾ മാറിയതായി ഇവർ വെളിപ്പെടുത്തുന്നു..
സ്മാർട്ട് ഫോണുകൾ വ്യാപകമാവുകയും ഇന്റർനെറ്റ് ഡാറ്റയ്ക്ക് ചെലവ് കുറയുകയും പോൺസൈറ്റുകൾ സ്ട്രീമിംഗ് സൗകര്യം ഒരുക്കുകയും ചെയ്തിരുന്നു.. ഇതൊക്കെ പോണിന് നല്ല പ്രചാരം കിട്ടാൻ കാരണമായി.. കൂടാതെ സോഷ്യൽ മീഡിയകളിലെ പോൺ ഗ്രൂപ്പുകളും വീഡിയോകൾക്ക് പ്രചാരം ഉണ്ടാക്കി..
പോൺ കാണൽ ശീലമാക്കിയാൽ പ്രധാനമായും ഉണ്ടായേക്കാവുന്ന ലൈംഗിക പ്രശ്നങ്ങൾ ഇവയാണ്. പങ്കാളിയുമായി ബന്ധപ്പെടുമ്പോള്‍ സ്ഖലനം വൈകുകയോ സംഭവിക്കാതിരിക്കുകയോ ചെയ്യുക. പോൺ ഇൻഡ്യൂസ്ഡ് ഇറക്ടൈൽ ഡിസ്ഫംഗ്ഷൻ (ഉദ്ധാരണം നടക്കാതിരിക്കൽ), പങ്കാളിയോടുള്ള താല്‍പര്യം നശിക്കൽ, പങ്കാളിയിൽ നിന്നും മാത്രമല്ല, പോണിൽ നിന്നുപോലും ഉത്തേജനമോ ഉദ്ധാരണമോ കിട്ടാതാവുക. ലൈംഗികതയോടുള്ള താത്പര്യം നശിക്കൽ..
ലൈംഗികാനുഭവങ്ങളിലൂടെ കടന്നുപോവുമ്പോൾനമുക്ക് ആനന്ദം തോന്നുന്നത് ന്യൂക്ലിയസ് അക്യുമ്പൻസ് എന്ന മസ്തിഷകഭാഗത്ത് ഡോപമിൻ എന്ന നാഡീരസം സ്രവിക്കപ്പെടുന്നതിനാലാണ്. മസ്തിഷ്‌ക കോശങ്ങളുടെ പുറംഭിത്തികളിലുള്ള സ്വീകരണികളിൽ ആണ് ഈ ഡോപമിൻ പ്രവര്‍ത്തിക്കുക. പോൺ കാഴ്ച നമുക്ക് സന്തോഷം തരുന്നതും ഇതേ പ്രക്രിയയിലൂടെയാണ്. എന്നാൽ അമിതമായാൽ ഡോപമിൻ വർധിതമായ അളവിൽ ഇടയ്ക്കിടെ സ്രവിക്കപ്പെടാൻ വഴിയൊരുങ്ങുന്നുണ്ട്. ഇത് നിയന്ത്രിക്കാൻ തലച്ചോര്‍ ഡോപമിൻ പ്രവർത്തിക്കുന്ന സ്വീകരണികളുടെ എണ്ണം കുറയ്ക്കും. ഇത്തരക്കാർ ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ ലൈംഗിക ആനന്ദം ലഭിക്കില്ല.
പോണില്‍ൽ നിന്നും കുറച്ച് കാലത്തേക്ക് വിട്ടുനിന്നാൽ പലരുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. ചെറുപ്പകാലത്താണ് ഇത്തരം വീഡിയോകൾക്ക് അടിമപ്പെടുന്നതെങ്കിൽ പ്രശ്‌നം പരിഹരിക്കപ്പെടാൻ വർഷങ്ങളെടുത്തേക്കാം. ചെറുപ്പത്തിൽ പോൺ ഉപയോഗം തുടങ്ങിയവർക് തലച്ചോറിൽ ഉളവായിക്കഴിഞ്ഞ വ്യതിയാനങ്ങൾകൂടുതല്‍ തീവ്രമായിരിക്കും പോണ്‍ ഉപയോഗം നിർത്തിവെക്കുന്നതിൽ നിരന്തരം പരാജയപ്പെടുന്നവർക്ക് വിദഗ്ധ സഹായം ഫലപ്രദമാവാം. www.nofap.com, www.rebootnation.org തുടങ്ങിയ ഓൺലൈന്‍ സപ്പോര്‍ട്ട് സൈറ്റുകള്‍ ഈ പ്രശ്‌നത്തിന് സഹായം നല്‍കും.