മരുഭൂമിയിലെ രാജാവ് എന്നറിയപ്പെടുന്ന ഒരു പക്ഷിയെ പരിചയപ്പെടാം. ഇവർ പല കാര്യങ്ങളിലും രാജാവ് തന്നെയാണ്. ഏറ്റവും വേഗതയേറിയ മൃഗം ഏതെന്നു ചോദിച്ചാൽ ചീറ്റ എന്ന ഉത്തരമേ നമുക്കറിയൂ. എന്നാൽ വേഗതയുടെ കാര്യത്തിൽ ചീറ്റയെയും തോൽപ്പിക്കുന്നത് ഇവരാണ്. പെരെഗ്രിൻ ഫാൽക്കൺ എന്നറിയപ്പെടുന്ന കായൽ പുള്ള്. പറക്കുന്നതിന്റെ വേഗത മണിക്കൂറിൽ 390 kmphആണ്. മരുഭൂമിയുടെ മുകളിൽ കൂടി വട്ടമിട്ടു പറന്നു കൊണ്ടേയിരിക്കും. തുറസായ സ്ഥലത്ത് ഇരയെ കണ്ടെത്താൻ മുകളിൽ നിന്ന് എളുപ്പവുമാണ്. കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെയൊരു കൂപ്പുകുത്തലാണ്. അതിന് ഏതാണ് 200 -390 kmph വേഗതയുണ്ടാവും. ജീവനുള്ളവയെ മാത്രമേ ഇവ കഴിക്കൂ.കൂടുതലും ചെറു പക്ഷികളും ഇഴജന്തുക്കളും ചെറിയ സസ്തനികളുമൊക്കെയാണ് ഇവരുടെ ആഹാരം.ഒരു സാധാരണ കാക്കയെക്കാൾ സ്വല്പം നീളക്കൂടുതൽ ഉണ്ട്.ഏതാണ്ട് 50 -60 cm എന്നാൽ ശരീരം നല്ല ഭാരമേറിയതാണ്.ഒരു മുതിർന്ന പക്ഷിക്ക് ഒരു കിലോ അടുപ്പിച്ചു തൂക്കം വരും.
ആണിനെ അപേക്ഷിച്ച് ഏതാണ്ട ് 30 ശതമാനം വലിപ്പക്കൂടുതൽ. നല്ല തടിച്ച കാലുകളും ശക്തിയേറിയ ചിറകുകളും ഉറച്ച ശരീരവും. പുറംഭാഗം നീലിച്ച കറുപ്പ് കലർന്ന ചാര നിറം. അടി ഭാഗം ക്രീം നിറത്തിൽ കറുപ്പ് വരകളും കുറികളും നിറഞ്ഞതാണ്. ഏറ്റവും ആകർഷണം ഇവരുടെ കണ്ണുകളാണ്. നീണ്ട കണ്ണുകൾ. എല്ലാ ഫാൽക്കണുകളെയുടെയും കണ്ണുകൾ വളരെ മനോഹരമാണ്. എപ്പോഴും ഇവരെ ഒറ്റയ്ക്കാണ് കാണുന്നത്. പക്ഷേ ഇണയുടെ കാര്യത്തിൽ ഒരു സംശയവും വേണ്ട. ആയുഷ്ക്കാലം ഒരു ഇണയോടൊപ്പം മാത്രമാണ് ജീവിതം. ആണിനും പെണ്ണിനും കാഴ്ചയിൽ സ്വല്പം പോലും വ്യത്യാസമില്ലെങ്കിലും വലിപ്പക്കൂടുതൽ പെണ്ണിനെ തിരിച്ചറിയാൻ സഹായിക്കുന്നു. ധ്രുവപ്രദേശങ്ങൾ ഒഴിച്ച് ഭൂമിയുടെ എല്ലാ ഭാഗത്തും ഇവയെ കാണാം. ലോകത്ത് ഏറ്റവും അധികം കണ്ടു വരുന്ന ഒരു പക്ഷി കൂടിയാണ് ഇത്. മറ്റൊന്ന് അമ്പലപ്രാവുകൾ. വരണ്ട തറയിൽ കുഴിയുണ്ടാക്കി അതിൽ കൂടൊരുക്കുന്നു. സാധാരണഗതിയിൽ മൂന്നു മുതൽ അഞ്ചു മുട്ടകളാണ് പതിവ്. മങ്ങിയ മഞ്ഞ കലർന്ന വെള്ള മുട്ടകളിൽ തവിട്ടു വരകളുണ്ടാവും. ഒരു മാസത്തിൽ കൂടുതലെടുത്ത് മുട്ടകൾ വിരിയുന്നു. ഒരു വയസ് തികയുന്നതോടെ ലൈംഗികമായി പ്രായപൂർത്തിയാവുന്നു.
സാധാരണഗതിയിൽ ലോകത്ത് ഒരു പാട് കാണപ്പെടുന്ന പക്ഷിയാണെങ്കിൽ കൂടി ലോകത്ത് പലഭാഗത്തും നടക്കുന്ന കീടനാശിനി പ്രയോഗങ്ങൾ ഇവയെ ബാധിക്കാറുണ്ട്.അറബികൾ മിക്ക ഫാൽക്കണുകളെയും വളർത്തു പക്ഷികളായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.